മോട്ടോർ വാഹന നിയമത്തിൽ മാറ്റം; തുടർച്ചയായി ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ ലൈസൻസ് മൂന്ന് വർഷത്തേക്ക് റദ്ദാക്കും

Spread the love

മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്യാൻ നീക്കം. നിയമ ഭേദഗതിയിലെ നിർദേശം അനുസരിച്ച് ആവർത്തിച്ചുള്ള ട്രാഫിക് നിയമലംഘനങ്ങളെ തുടർന്ന് ലൈസൻസ് റദ്ദാക്കപ്പെടുന്ന ആളുകൾക്ക് പിന്നീട് മൂന്ന് വർഷത്തേക്ക് ലൈസൻസ് എടുക്കാൻ അനുവദിക്കില്ലെന്നാണ് പറയുന്നത്.

video
play-sharp-fill

ഇൻഷുറൻസില്ലെങ്കിൽ വാഹനം പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ, ട്രാഫിക് നിയമലംഘനത്തിന് ചലാൻ ലഭിച്ച ശേഷം പിഴയൊടുക്കിയിട്ടില്ലെങ്കിൽ ലൈസൻസും ആർസിയും റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ തുടങ്ങിയവയ്ക്ക് പുറമെ തുടർച്ചയായി നിയമം ലംഘിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുന്ന തരത്തിൽ ആണ് ഭേദഗതി.

റോഡ് അപകടങ്ങൾ, അപകടമരണങ്ങൾ എന്നിവയ്ക്ക് കാരണമാകുന്ന നിയമലംഘനങ്ങൾ തടയുന്നതിനാണ് ഇത്തരത്തിലുള്ള നിയമഭേദഗതി നടപ്പാക്കുന്നത്. ഇത് സംബന്ധിച്ചുള്ള നിർദേശം സംസ്ഥാന ഗതാഗത മന്ത്രിമാർക്കും ട്രാൻസ്‌പോർട്ട് കമ്മീഷണർമാർക്കും ഈ ആഴ്ച തന്നെ കൈമാറുമെന്നാണ് റിപ്പോർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ നിയമം അനുസരിച്ച നിയമലംഘകരുടെ ലൈസൻസ് റദ്ദാക്കിയ തീയതി മുതൽ കുറഞ്ഞത് മൂന്ന് വർഷത്തേക്ക് പുതിയ ലൈസൻസിന് അപേക്ഷിക്കുന്നത് വിലക്കുമെന്നാണ് റിപ്പോർട്ട്. നിലവിലെ റദ്ദാക്കൽ കാലാവധിയിൽ നിന്ന് വലിയ മാറ്റമാണ് നിർദേശിച്ചിരിക്കുന്നത്.

നിലവിൽ ലൈസൻസ് കാലാവധി അവസാനിച്ച് ഒരു വർഷത്തിനുള്ളിൽ ടെസ്റ്റ് എടുക്കാതെ ലൈസൻസ് പുതുക്കാം. ഈ സംവിധാനത്തിനും മാറ്റമുണ്ടായേക്കും.