പൊന്നാനിയിൽ വീടിനുള്ളിലെ ശുചിമുറിയിൽ കഞ്ചാവുകൃഷി; യുവാവ് അറസ്റ്റിൽ

Spread the love

പൊന്നാനി: വീട്ടിലെ ശുചിമുറിയിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.

video
play-sharp-fill

പുതുപൊന്നാനി പൊന്നാക്കാരന്റെ വീട്ടിൽ ഹക്കീ (ചോട്ടാ ഹക്കീം-30)മിനെയാണ് ഇൻസ്‌പെക്ടർ എസ്. അഷ്റഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. എട്ടുവർഷം മുൻപുണ്ടായ വാഹനാപകടത്തിൽ വലത് കാൽപാദം നഷ്ടപ്പെട്ട ഹക്കീം പിന്നീട് ലഹരിവിൽപനയിലേക്ക് തിരിയുകയായിരുന്നു.

ലഹരി ഇടപാടുകൾ നടത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടിൽ പരിശോധന നടത്തിയത്. പതിനഞ്ചോളം കഞ്ചാവ് ചെടികളാണ് കക്കൂസിനകത്ത് ഒളിപ്പിച്ച് വളർത്തിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്‌ഐ ആന്റോ ഫ്രാൻസിസ്, എഎസ്‌ഐ എലിസബത്, സീനിയർ സിവിൽ പോലീസ് ഓഫീസർ നാസർ, സിവിൽ പോലീസ് ഓഫീസർമാരായ കൃപേഷ്, ഹരിപ്രസാദ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.