
ശബരിമല: ശബരിമല ദർശനത്തിന് എത്തിയ അമ്പലപ്പുഴ പേട്ട സംഘത്തിനോട് പോലീസിന്റെ പരിധിവിട്ട പെരുമാറ്റമെന്ന് പരാതി.
എരുമേലി പേട്ട കഴിഞ്ഞെത്തുന്ന സംഘം ഒന്നിച്ച് പതിനെട്ടാംപടി ചവിട്ടുന്നത് ആചാരമാണ്. പെരിയോൻ ഗോപാലകൃഷ്ണപിള്ളയും ഒരു സംഘവും ആദ്യമെത്തി പതിനെട്ടാംപടിക്ക് താഴെ ബാക്കിയുള്ളവരെ കാത്തുനിന്നു. അപ്പോൾ ഒരു പോലീസുകാരൻ ഇവരോട് പടി കയറാൻ കയർത്ത് ആവശ്യപ്പെട്ടെന്നാണ് ആക്ഷേപം. തർക്കത്തിന് നിൽക്കാതെ പടി കയറവെ, പെരിയോനെയും കൂടെയുള്ളവരെയും പോലീസ് തള്ളിയെന്നും മർദിച്ചെന്നും അവർ ആരോപിച്ചു. ചിലരുടെ വയറ്റിൽ കുത്തിയെന്നും ആക്ഷേപമുണ്ട്.
സംഭവത്തിൽ ശബരിമല സ്‌പെഷ്യൽ ഓഫീസർ എഡിജിപി എസ്. ശ്രീജിത്തിന് പരാതി നൽകിയിട്ടുണ്ട്. ആ സമയത്തെ ദൃശ്യങ്ങൾ പരിശോധിച്ച് പോലീസുകാർക്കെതിരേ നടപടിയെടുക്കുമെന്ന് എസ്. ശ്രീജിത്ത് ഉറപ്പുനൽകിയതായും പേട്ടസംഘം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


