
പാലക്കാട്: കഞ്ചിക്കോട്ടെ ചുള്ളിമട കൊട്ടാമുട്ടി ജനവാസമേഖലയിൽ കരടികളിറങ്ങി. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
കരടിയും കുട്ടി കരടിയും പ്രദേശത്തെ പാടത്തിന് സമീപത്തു കൂടി നടന്നുനീങ്ങുന്നത് കണ്ടതായി നാട്ടുകാര്‍ പറയുന്നു. ആളുകളെ കണ്ടതോടെ കരടികള്‍ ഓടി. പാടത്ത് കൂടി നടന്നു നീങ്ങിയ കരടികളുടെ ചിത്രം പ്രദേശവാസികൾ ഫോണിൽ പകർത്തിയിട്ടുണ്ട്.
സംഭവ സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം പരിശോധന നടത്തി. ഇവ അക്രമസ്വഭാവമുള്ള കരടികളല്ലെന്നും അയ്യപ്പൻ മലയില്‍ ഇവ തീറ്റ തേടിയെത്തിയതാകാമെന്നതാണ് പ്രഥമികനിഗമനം. കരടികള്‍ കാട്ടിലേക്ക് മടങ്ങിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


