ശബരിമല സ്വർണക്കൊള്ളക്കേസില്‍ പ്രതിയായ കെ.പി.ശങ്കർദാസിന്റെ മുൻകൂർ ജാമ്യാപേക്ഷയില്‍ വിശദമായ വാദം ഇന്ന് കേള്‍ക്കും.

Spread the love

കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസില്‍ പ്രതിയായ കെ.പി.ശങ്കർദാസിന്റെ മുൻകൂർ ജാമ്യാപേക്ഷയില്‍ വിശദമായ വാദം ഇന്ന് കേള്‍ക്കും.
കൊല്ലം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് വാദം കേള്‍ക്കുക.

video
play-sharp-fill

ശങ്കർദാസ് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുകയാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് അഭിഭാഷകൻ കോടതിയില്‍ അറിയിച്ചത്.

ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ഫോട്ടോയും സമർപ്പിച്ചിരുന്നു.
എസ്‌ഐടി ശേഖരിച്ച മെഡിക്കല്‍ റിപ്പോർട്ടുകള്‍ ഇന്ന് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതില്‍ എസ്‌ഐടിക്കെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.