പാമ്പുകടിയേറ്റ് ആശുപത്രിയിലെത്തി; കടിച്ച പാമ്പിനെക്കുറിച്ച് ചോദിച്ചതും പോക്കറ്റിൽനിന്ന് പാമ്പിനെ പുറത്തെടുത്തു; ആശുപത്രിയിൽ പരിഭ്രാന്തി സൃഷ്ടിച്ച് യുവാവ്

Spread the love

മഥുര: കടിച്ച പാമ്പിനെ പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിൽ എത്തി യുവാവ്. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം.

video
play-sharp-fill

മുപ്പത്തൊൻപതുകാരനായ ദീപക് എന്ന ഇ–റിക്ഷാ ഡ്രൈവറാണ് ഒന്നരയടി നീളമുള്ള പാമ്പിനെ പോക്കറ്റിലിട്ട് അന്റി–വെനം കുത്തിവയ്പ്പ് എടുക്കാനായി ജില്ലാ ആശുപത്രിയിൽ എത്തിയത്. പൊലീസ് എത്തി പാമ്പിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷം യുവാവിനെ ചികിത്സയ്ക്കു വിധേയനാക്കുകയായിരുന്നു.

ആശുപത്രിയിൽ എത്തിയ യുവാവിനോട് കടിച്ച പാമ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ, പോക്കറ്റില്‍ നിന്ന് പാമ്പിനെ പുറത്തെടുക്കുകയായിരുന്നു. അരമണിക്കൂർ കാത്തുനിന്നിട്ടും തനിക്ക് ചികിത്സ ലഭിച്ചില്ലെന്നും ആശുപത്രിയിൽ മതിയായ സൗകര്യങ്ങൾ ഇല്ലെന്നും ആരോപിച്ച് ഇയാൾ പരിഭ്രാന്തി സൃഷ്ടിച്ചു. പാമ്പിനെ പുറത്തെടുത്ത് കളയാൻ പറഞ്ഞെങ്കിലും ദീപക് തയാറായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group