ശ്രീപത്മനാഭസ്വാമിക്ക് മുന്നിൽ ലക്ഷദീപം ഇന്ന്;56 ദിവസം തുടർന്ന മുറജപത്തിന് ഇന്ന് സമാപനം

Spread the love

തിരുവനന്തപുരം:ലക്ഷം ദീപങ്ങളുടെ പ്രഭ ചൊരിഞ്ഞ് ശ്രീപത്മനാഭസ്വാമിക്ക് ഇന്ന് നിവേദ്യ സമർപ്പണം. ക്ഷേത്രത്തിലെ ദിവ്യ ചൈതന്യം പുതുക്കി, 56 ദിവസമായി നടത്തുന്ന മുറജപത്തിനു സമാപനംകുറിച്ചാണു ലക്ഷദീപം തെളിക്കുക.

video
play-sharp-fill

ദീപാരാധനയ്ക്കു ശേഷം രാത്രി പൊന്നും ശീവേലിയുമുണ്ടാകും. ഇന്ന് വൈകിട്ട് ആറരയോടെ നിലവിളക്കിൽ ആദ്യ ദീപം തെളിക്കും.

പിന്നാലെ ശീവേലിപ്പുരയുടെ ചുമരുകളിലെ സാലഭഞ്ജികകൾ, ശ്രീകോവിലിനുള്ളിലെ വിവിധ മണ്ഡപങ്ങൾ, ക്ഷേത്രത്തിനുൾവശം, മതിലകത്തിനു പുറത്തെ ചുമരുകൾ എന്നിവിടങ്ങളിലാണു ദീപങ്ങൾ തെളിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിഞ്ഞിലുകളിലും എണ്ണത്തിരി വിളക്കുകളിലും ദീപം തെളിച്ച ശേഷം വൈദ്യുതദീപങ്ങളും മിഴി തുറക്കുമ്പോൾ ശ്രീപത്മനാഭസ്വാമി ക്ഷേത്രം പ്രഭാപൂരിതമാകും.

രാത്രി എട്ടരയോടെ ശീവേലി ആരംഭിക്കും. സ്വർണ നിർമിതമായ ഗരുഡ വാഹനത്തിൽ ശ്രീപത്മനാഭസ്വാമിയെയും വെള്ളി ഗരുഡ വാഹനങ്ങളിൽ നരസിംഹമൂർത്തിയെയും തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമിയെയും എഴുന്നള്ളിക്കും. ക്ഷേത്ര സ്ഥാനി മൂലം തിരുനാൾ രാമവർമ അകമ്പടി സേവിക്കും.