സർക്കാർ സിനിമാ മേഖലയ്ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല; ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം;ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ സമരം നീണ്ടേക്കും

Spread the love

തിരുവനന്തപുരം: സർക്കാർ സിനിമാ മേഖലയോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഈ മാസം 21ന് സൂചനാ സമരം നടത്തും. തിയേറ്ററുകൾ അടച്ചിട്ടും ഷൂട്ട് നിർത്തിവച്ചും സിനിമാ മേഖല സ്തംഭിപ്പിച്ചാണ് സമരം.

video
play-sharp-fill

ജിഎസ്ടിക്ക് പുറമെയുള്ള വിനോദ നികുതി ഒഴിവാക്കുന്നതടക്കം ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരമായില്ലെങ്കിൽ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാനാണ് സംഘടനകളുടെ തീരുമാനം. സമരത്തിന് അമ്മ സംഘടനയുടെ പൂർണ പിന്തുണയുണ്ട്.

സിനിമാ വ്യവസായത്തിന്റെ സ്വഭാവം മനസ്സിലാക്കി നഷ്ടം കുറക്കാനുള്ള സാഹചര്യം സിനിമ മേഖലയ്ക്ക് സർക്കാർ ഒരുക്കി നൽകണമെന്ന ആവശ്യവും സംഘടനകള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ നിർമ്മാതാക്കളുടെ സംഘടന ഈ ആവശ്യമായി മുഖ്യമന്ത്രി പിണറായി വിജയനോടടക്കം കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ പോംവഴി ഇല്ല എന്ന് മാത്രമല്ല വീണ്ടും ചർച്ച നടത്താം എന്നുള്ള ഒരു വാഗ്ദാനമാണ് എപ്പോഴും സർക്കാർ മുന്നോട്ടുവെക്കുന്നത്.

എന്നാല്‍ ഈ ചര്‍ച്ചയ്ക്കായി കൃത്യമായ തീയതി നിശ്ചയിക്കപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് 21ന് സൂചനാ പണിമുടക്ക് നടത്താൻ തീരുമാനമായത്.

നേരത്തെ 22ന് സമരം നടത്തുമെന്നാണ് തീരുമാനമുണ്ടായിരുന്നതെങ്കിലും പിന്നീട് അത് ഒരു ദിവസം നേരത്തെ 21ന് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.