വിഷം കഴിച്ചതായി സംശയം ; കോഴിക്കോട് പനിയും ഛർദിയും ബാധിച്ച്‌ ചികിത്സയിൽ കഴിഞ്ഞിരുന്ന പ്ലസ്‌വണ്‍ വിദ്യാർഥിനി മരിച്ചു

Spread the love

കോഴിക്കോട് : വടകരയിൽ പനിയും ഛർദിയും ബാധിച്ച്‌ ചികിത്സയിൽ കഴിഞ്ഞിരുന്ന പ്ലസ്‌വണ്‍ വിദ്യാർഥിനി മരിച്ചു.

video
play-sharp-fill

വടകര സ്വദേശി ഫൈസലിന്റെ മകള്‍ ദാന ഇഷാനാണ് (16) മരിച്ചത്. വിഷം ഉള്ളില്‍ച്ചെന്നാണ് മരണമെന്ന് സംശയിക്കുന്നു.

ഞായറാഴ്ചയാണ് ദാന ഇഷാന് പനിയും ഛർദിയുമുണ്ടായത്. ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് വടകരയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച മരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാല്‍ മാത്രമേ കൃത്യമായ കാരണം വ്യക്തമാകൂ. അസ്വാഭാവിക മരണത്തിന് വടകര പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.