തിരുവനന്തപുരത്ത് പെട്രോളുമായെത്തിയ ഗുഡ്സ് ട്രെയിനിലെ ടാങ്കറില്‍ തീപിടിത്തം ; ട്രാക്കിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി തടസപ്പെട്ടു

Spread the love

തിരുവനന്തപുരം : പെട്രോളുമായി എത്തിയ ഗുഡ്സ് ട്രെയിനിലെ ടാങ്കറില്‍ തീപിടിത്തം. തിരുവനന്തപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്നപ്പോഴാണ് തീപിടിത്തമുണ്ടായത്.

video
play-sharp-fill

ഇന്ന് ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. സിഗ്നല്‍ ലഭിക്കാനായി നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന്റെ മധ്യഭാഗത്തുള്ള ടാങ്കറിലാണ് തീ പടർന്നത്. നാട്ടുകാരാണ് പോലീസിനെയും ഫയർഫോഴ്സിനെയും അറിയിച്ചത്.

ലോക്കോ പൈലറ്റ് ആദ്യം വിശ്വസിക്കാൻ തയ്യാറായില്ലെന്നും നാട്ടുകാർ പറയുന്നു. റെയില്‍വേ അധികൃതർ തീപിടിത്തത്തിന് കാരണം പരിശോധിക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് ഒരു ട്രാക്കിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി തടസപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group