
സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) ഭാഗമായി നോട്ടീസ് ലഭിച്ചവർക്ക് രേഖകൾ സമർപ്പിക്കാൻ ഓൺലൈൻ സൗകര്യം സജ്ജമായി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ https://voters.eci.gov.in/ വഴി വോട്ടർമാർക്ക് ലോഗിൻ ചെയ്ത് നേരിട്ട് രേഖകൾ അപ്‌ലോഡ് ചെയ്യാവുന്നതാണ്.
വെബ്സൈറ്റിലെ ‘സബ്മിറ്റ് ഡോക്യുമെന്റ് എഗെയ്ൻസ്റ്റ് നോട്ടീസ് ഇഷ്യൂഡ്’ (Submit document against notice issued) എന്ന ലിങ്ക് വഴിയാണ് ഇത് ചെയ്യേണ്ടത്. ഒടിപി വഴി ലോഗിൻ ചെയ്ത ശേഷം അപ്‌ലോഡ് ചെയ്യുന്ന രേഖകൾ ഉദ്യോഗസ്ഥർ പരിശോധിക്കും.
രേഖകൾ തൃപ്തികരമാണെങ്കിൽ ഹിയറിംഗിന് ഹാജരാകാതെ തന്നെ വോട്ടർ പട്ടികയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാം. എന്നാൽ കൂടുതൽ വ്യക്തത ആവശ്യമുള്ളവരെ മാത്രം ഹിയറിംഗിനായി ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ നേരിട്ട് വിളിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നടപടിക്രമങ്ങൾ വേഗത്തിലാക്കാനും വോട്ടർമാരുടെ ബുദ്ധിമുട്ട് കുറയ്ക്കാനും പുതിയ ഓൺലൈൻ സംവിധാനം വലിയ സഹായമാകുമെന്നാണ് കരുതപ്പെടുന്നത്.



