കോട്ടയം അർബൻ ബാങ്കിൽ എൽഡിഎഫ് ഭരണസമിതി അധികാരമേറ്റു

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം സഹകരണ അർബൻ ബാങ്കിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ എൽഡിഎഫ് പാനൽ എതിരില്ലാതെ തെരെഞ്ഞെടുത്തു.  ടി ആർ രഘുനാഥൻ, കെ ഐ കുഞ്ഞച്ചൻ, കെ എൻ വേണുഗോപാൽ, സി എൻ സത്യനേശൻ, ഇ എസ് ബിജു, കെ എൻ വിശ്വനാഥൻ നായർ, സിഐ അബ്ദുൾ നാസർ, ഡോ.കെ എം ദിലീപ്, ബി ശശികുമാർ, എൻ എം മൈക്കിൾ, തോമസ് മാണി, സി നാരായണസ്വാമി, എം ബി രമണി, പ്രീത പ്രദീപ്, ലിസമ്മ സാബു എന്നിവരാണ് തെരെഞ്ഞെടുത്തത്.
സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗവും, സിഐടിയു ജില്ലാ സെക്രട്ടറിയുമായി ടി ആർ രഘുനാഥൻ ചെയർമാനായും, സിപിഐ  ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ ഐ കുഞ്ഞച്ചൻ വൈസ് ചെയർമനായും തെരെഞ്ഞെടുത്തു.