കോട്ടയത്ത് ഫാക്ടറിയിലെ യന്ത്രത്തിൽ കുടുങ്ങി ഒരാൾ മരിച്ചു: ഇന്നു രാവിലെയാണ് അപകടം.

Spread the love

കോട്ടയം: യന്ത്രത്തിനുള്ളിൽ കൈ കുരങ്ങി ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. പൂവൻതുരുത്ത് വ്യവസായ മേഖലയില്‍ ഇന്നു രാവിലെയാണ് അപകടം. യന്ത്രത്തിനിടയില്‍ കൈകുടുങ്ങി

video
play-sharp-fill

അസം സ്വദേശി ബാബുള്‍ ദാസി(28)നാണ് മരണം സംഭവിച്ചത്.
പൂവൻതുരുത്ത് വ്യവസായ മേഖലയിലെ എസ്.പി. ഇൻഡസ്ട്രീസിലെ ജീവനക്കാരനാണ്.

ഇന്ന് പുലർച്ചെ ആറരയോടെയായിരുന്നു സംഭവം. ഇന്ന് പുലർച്ചെ ഇവിടെ ജോലി ചെയ്യുന്നതിനിടെ ഇദ്ദേഹത്തിന്റെ കൈ യന്ത്രത്തില്‍ കുടുങ്ങുകയായിരുന്നു.
തുടർന്ന് ഇദ്ദേഹം നിലവിളിച്ചത് കേട്ട് ഒപ്പമുണ്ടായിരുന്ന ജീവനക്കാർ വിവരം കോട്ടയം അഗ്നിരക്ഷാ സേനാ യൂണിറ്റ് സംഘത്തെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി യുവാവിനെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
അപ്പോഴേയ്ക്കും മരണം സംഭവിച്ചു. മൃതദേഹം ജില്ലാ ജനറല്‍ ആശുപത്രി മോർച്ചറിയില്‍.