സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡില്‍ വൻ ക്രമക്കേട്; ലോട്ടറി ഏജന്റുമാരുടെ ക്ഷേമനിധി തുകയില്‍ നിന്ന് 14.93 കോടി രൂപ ബോർഡിലെ ജീവനക്കാരൻ തട്ടിയെടുത്തതായി കണ്ടെത്തൽ

Spread the love

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡില്‍ വൻ ക്രമക്കേട് നടന്നതായി കണ്ടെത്തല്‍. ലോട്ടറി ഏജന്റുമാരുടെ ക്ഷേമനിധി തുകയില്‍ നിന്ന് 14.93 കോടി രൂപ ബോർഡിലെ ജീവനക്കാരൻ തട്ടിയെടുത്തതായാണ് കണ്ടെത്തിയത്. സ്‌പെഷ്യല്‍ ഓഡിറ്റ് റിപ്പോർട്ടിലാണ് ക്രമക്കേട്. 2013 മുതല്‍ 2020 വരെയാണ് തട്ടിപ്പ് നടന്നതെന്നാണ് ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തല്‍.

video
play-sharp-fill

ക്ഷേമനിധി ബോർഡിലെ ക്ളർക്കായ സംഗീതാണ് കോടികള്‍ തട്ടിയെടുത്തതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ലോട്ടറി ഏജന്റുമാരുടെ ക്ഷേമനിധി തുക ബോർഡിന്റെ ബാങ്ക് അക്കൗണ്ടില്‍ അടയ്ക്കാതെ സംഗീതിന്റെയും ബന്ധുവിന്റെയും അക്കൗണ്ടിലേക്കാണ് മാറ്റിയത്.

വാർഷിക ഓഡിറ്റില്‍ പിടിക്കപ്പെടാതിരിക്കാൻ സംഗീത് വ്യാജ രേഖകള്‍ ചമച്ചെന്നും ഓഡ‌ിറ്റ് റിപ്പോർട്ടിലുണ്ട്. ലോട്ടറി ഏജന്റുമാർ അവരുടെ മാസവിഹിതം ക്ഷേമനിധി ബോർഡില്‍ അടയ്ക്കുന്നുണ്ട്. ഇതില്‍ നിന്നടക്കമാണ് ജീവനക്കാരൻ തുക തട്ടിയെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group