
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ആര്‍ക്കാണ് പരസ്പരം കുറ്റം പറയാന്‍
യോഗ്യതയയുള്ളത് എന്നു ചോദിച്ചാല്‍ ആര്‍ക്കുമില്ല എന്നു തന്നെ പറയേണ്ടി വരും.
രാഷ്ട്രീയ പ്രതിയോഗികള്‍ പരസ്പരം ആക്രമണ പ്രത്യാക്രമണ സ്വഭാവത്തോടെ രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യാറുണ്ട്. അതില്‍ നിന്നും വ്യത്യസ്തമായിട്ടാണ് പാര്‍ലമെന്ററി രാഷ്ട്രീയത്തിലെ പോരാട്ടം. അധികാരം ഉറപ്പിക്കാന്‍ ഏതുവഴിയും സ്വീകരിക്കുന്ന നിലപാടുകള്‍ കേരളം കണ്ടതാണ്.
ഇതില്‍ ഏറ്റവും മോശമായ വഴിയാണ് ലൈംഗികാപവാദവും, സ്ത്രീകളെ ചേര്‍ത്തുള്ള അപസര്‍പ്പക കഥകളും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ എത്ര മോശമായ കഥകളാണ് ഇടതുപക്ഷ സൈബര്‍ പോരാളികളും, ഒരുവേള നേതാക്കന്‍മാരും പറഞ്ഞു പരത്തിയത്.
അതെല്ലാം അധികാരം പിടിച്ചടക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നുവെന്ന് പിന്നീട് ഒളിഞ്ഞും തെളിഞ്ഞും നേതാക്കള്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ അതിന്റെ ദൂരവ്യാപക പ്രത്യാഘാതകങ്ങള്‍ സംഭവിച്ചു തുടങ്ങിയത് ഇപ്പോഴാണ്. സ്ത്രീകളെ വെച്ചുള്ള രാഷ്ട്രീയ യുദ്ധങ്ങള്‍ ഇന്ന് വ്യാപകമായിരിക്കുന്നു. വ്യക്തിഹത്യ മുതല്‍ ലൈംഗിക ചൂഷണങ്ങള്‍ വരെ രാഷ്ട്രീയത്തില്‍ സാധാരണമായിരിക്കുന്നു. ലൈംഗികാതിക്രമങ്ങള്‍, വൈകൃതങ്ങള്‍, സ്ത്രീകളോടുള്ള ഇടപെടലുകള്‍ തുടങ്ങി എല്ലാ തലങ്ങളിലും അത് പ്രകടമായിരിക്കുകയാണ്. സോളാര്‍ കേസ് പ്രതിയുടെ സഹായത്തോടെയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതെന്ന ചീത്തപ്പേര് ഇന്നും നിലനില്‍ക്കുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷും മെുഖ്യമന്ത്രിയുടെ ഐ.ടി ഉപദേഷ്ടാവും തമ്മിലുള്ള ലൈംഗിക ബന്ധ കഥകള്‍ പുറത്തു വന്നത്. മന്ത്രി എ..കെ. ശശീന്ദ്രനെ മംഗളം ചാനല്‍ ട്രാപ്പ് ചെയ്തതും ഒരു വനിതയെ ഉപയോഗിച്ചാണ്. അന്ന്, വിളിച്ച പൂച്ചക്കുട്ടി, പിന്നീട് ഒരുപാടു കാലം സെക്രട്ടേറിയറ്റിന്റെ ഇടവഴികളില്‍ അലഞ്ഞു തിരിഞ്ഞിരുന്നു. മുഖ്യമന്ത്രിുുയുടെ ഓഫീസില്‍ പരാതിയുമായെത്തിയ സ്ത്രീയുടെ ഫോണില്‍ വളിച്ചു ശല്യം ചെയ്ത പ്രൈവറ്റ് സെക്രട്ടറിയെ കുറിച്ചുള്ള ആരോപണം പിന്നാലെ വന്നിരുന്നു. അദ്ദേഹം പാര്‍ട്ടി നേതാവായിരിക്കുമ്ബോഴും സമാന പരാതി ഉയര്‍ന്നിരുന്നു. പക്ഷെ അതെല്ലാം പാര്‍ട്ടിയിലെ ഉള്‍പാര്‍ട്ടീ പ്രശ്‌നങ്ങളായിരുന്നുവെന്ന മറവില്‍ രക്ഷപ്പെട്ടു.
മുകേഷിനെയും, കടകംപള്ളി സുരേന്ദ്രനെയും വെട്ടിലാക്കിയ ഓഡിയോ ക്ലിപ്പുകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഓടി നടക്കുന്നുണ്ട്. ഇങ്ങനെ സ്ത്രീ വിഷയത്തില്‍ പി.എച്ച്.ഡി. എടുത്തിട്ടുള്ളവരും, അവരെ വളര്‍ത്തുന്നവരും അവര്‍ക്ക് കുടപിടിക്കുന്നവരുമൊക്കെയായിരിക്കുന്ന കേരള രാഷ്ട്രീയത്തില്‍ ആരാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കുറ്റം പറയാന്‍ യോഗ്യന്‍. മന്ത്രിയായിരിക്കെ കാമുകിയുടെ വീട്ടില്‍ പോയതിന് അവളുടെ ഭര്‍ത്താവ് ഇടിച്ച് മൂബക്കിന്റെ പാലം തകർത്ത ഒരു മന്ത്രിയുണ്ടായിരുന്നു കേരളത്തിന്. അദ്ദേഹം രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍.എ സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടു നടത്തുന്ന പ്രസംഗമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ആ പ്രസംഗത്തിനൊപ്പം ഇപ്പോള്‍ മന്ത്രിയായിരിക്കുന്ന ഗണേഷ് കുമാറിന്റെ മുന്‍ ഭാര്യയുടെ സാക്ഷ്യപ്പെടുത്തല്‍ മൊഴികളും കൂടി സോഷ്ല്‍ മീഡിയ പ്രചരിപ്പിക്കുന്നുണ്ട്. അടിയും വാങ്ങി, ഭാര്യയുടെ മുമ്ബില്‍ വെച്ച് കാമുകിയുടെ ഭര്‍ത്താവിന്റെ കാലില്‍ വീഴുന്ന മന്ത്രിയെ കണ്ട ഭാര്യ ഡിവോഴ്‌സ് വാങ്ങി പോയി. തൊട്ടു പിന്നാലെ മന്ത്രിസ്ഥാനവും പോയി. അപ്പോഴും എം.എല്‍.എസ്ഥാനം ഒഴിഞ്ഞില്ല. പിന്നെ മുന്നണി മാറി, വീണ്ടും മന്ത്രിയായി. അന്ന്, മകന്റെ ജാര സന്തതിയെ വയറ്റില്‍ ചുമക്കുന്ന സ്ത്രീയ്ക്ക് ചിലവിനു കൊടുത്തിരുന്നത്, സ്വന്തം അച്ഛനായിരുന്നുവെന്നതും പുറത്തു വന്ന കഥയാണ്. അത് പറഞ്ഞതോ, സോളാര്‍ കേസിലെ പ്രതിയും.
ഗണേഷ്‌കുമാറിനെതിരേ പ്രചരിക്കുന്ന ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. മന്ത്രിക്ക് യോഗ്യതയുണ്ടോ എന്നാണ് ജനം ചോദിക്കുന്നത്. ഉണ്ടെങ്കില്‍ എന്താണ് ആ യോഗ്യതയെന്നു വ്യക്തമാക്കണമെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്.



