play-sharp-fill
ലൈസൻസും പണിയും പോകും: ശ്രീറാം വെങ്കിട്ടരാമൻ പോകുന്നത് കൂടുതൽ കുടുക്കിലേയ്ക്ക്; ശ്രീറാമിനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു: സിവിൽ സർവീസിൽ നിന്നു തന്നെ ശ്രീറാം പുറത്തേയ്ക്ക്

ലൈസൻസും പണിയും പോകും: ശ്രീറാം വെങ്കിട്ടരാമൻ പോകുന്നത് കൂടുതൽ കുടുക്കിലേയ്ക്ക്; ശ്രീറാമിനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു: സിവിൽ സർവീസിൽ നിന്നു തന്നെ ശ്രീറാം പുറത്തേയ്ക്ക്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വാഹനം ഇടിപ്പിച്ച് മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് പിടിയിലായ ശ്രീറാം വെങ്കിട്ടരാമനെ കാത്തിരിക്കുന്നത് കടുത്ത നടപടികൾ. ലൈസൻസസ് സസ്‌പെൻഷന് പിന്നാലെ, ശ്രീറാമിനെതിരെ സർവീസിൽ നിന്ന് പുറത്താക്കൽ അടക്കമുള്ള നടപടികളെല്ലാം ഉടൻ ഉണ്ടാകുമെന്ന് ഉറപ്പാണ്. മൂന്നാർ വിഷയത്തിലുള്ള കലിപ്പ് തീർക്കാൻ സിപിഎമ്മും രംഗത്തിറങ്ങിയതോടെ ശ്രീറാമിനെതിരെ ഒരിക്കലും സർവീസിലേയ്ക്ക് തിരിച്ച് വരാനാവാത്ത നടപടികൾ തന്നെ ഉണ്ടാകുമെന്നും ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

അപകടം വരുത്തിവച്ചതിന്റെ പേരിൽ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു. മോട്ടോർ വാഹനവകുപ്പ് നോട്ടീസ് നൽകി. ഏഴ് ദിവസത്തിനകം മറുപടി നൽകണം. വാഹന ഉടമ വഫാ ഫിറോസിന്റെ ലൈസൻസും റദ്ദാക്കാനുള്ള നടപടി തുടങ്ങി.
അമിത വേഗതയ്ക്ക് മൂന്ന് തവണ വഫയ്ക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും പിഴ അടച്ചിരുന്നില്ല. വാഹനത്തിന്റെ ഗ്ലാസ് മറച്ചതുൾപ്പടെ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനും നടപടികൾ സ്വീകരിക്കും. അപകടം നടക്കുന്ന സന്ദർഭത്തിൽ ശ്രീറാമിനൊപ്പം വഫയുമുണ്ടായിരുന്നു.വാഹനമിടിച്ച്‌ മാധ്യമ പ്രവര്‍ത്തകന്‍ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന്റെ അറസ്റ്റിലേക്ക് നയിച്ചത് സഹയാത്രികയായ യുവതി വഫാ ഫിറോസിന്റെ മൊഴി. ശ്രീറാം തന്നെയാണ് സംഭവസമയത്ത് കാറോടിച്ചതെന്നാണ് വഫ നല്‍കിയ മൊഴി എന്നാണ് വിവരം.
ഫെയ്സ്ബുക്ക് വഴിയാണ് ശ്രീറാമിനെ പരിചയപ്പെട്ടത്. രാത്രി വിളിച്ച്‌ വാഹനം ആവശ്യപ്പെട്ടതുകൊണ്ടാണ് ശ്രീറാമിന്റെ അടുത്തെത്തിയതെന്നും ഇവര്‍ പൊലീസിനോട് വ്യക്തമാക്കി.വടിയാര്‍ പാര്‍ക്കില്‍ നിന്ന് ശ്രീറാം വാഹനത്തില്‍ കയറി. മദ്യപിച്ച്‌ വാഹനമോടിക്കേണ്ടെന്ന് പറഞ്ഞപ്പോള്‍ വകവച്ചില്ല. അമിതവേഗമാണ് അപകടകാരണമെന്നും വഫയുടെ മൊഴിയെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വഫ ഫിറോസിന്റെ അറസ്റ്റും പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. സിറാജ് ദിനപ്പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫാണ് മരിച്ച കെ.എം.ബഷീര്‍.

അതിനിനെടെ കേസില്‍ അറസ്റ്റിലായ ശ്രീറാം വെങ്കിട്ടരാമന് ജാമ്യമില്ല. ഇദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സ്വകാര്യ ആശുപത്രിയിലെത്തിയായാണ് മജിസ്ട്രേറ്റ് റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കിയത് . എന്നാല്‍ ശ്രീറാം ആശുപത്രിയില്‍ തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച പുലര്‍ച്ചെ 12.59ന് കൊല്ലത്ത് ഔദ്യോഗിക ആവശ്യം കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്ന കെ എം ബഷീര്‍ സുഹൃത്തിന്റെ ഫോണ്‍ വന്നത് പ്രകാരമാണ് പബ്ളിക് ഓഫീസിനു മുമ്ബില്‍ ബഷീര്‍ വാഹനം ഒതുക്കി നിര്‍ത്തിയതെന്നാണ് വിവരം. ഇതേസമയം 1.05 ഓടെ വെള്ളയമ്ബലം ഭാഗത്ത് നിന്ന് ചീറിപ്പാഞ്ഞു വന്ന കാര്‍ ബഷീറിന്റെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതം വ്യക്തമാക്കുന്ന തരത്തില്‍ ചോര ചിതറിയ നിലയിലായിരുന്നു അപകടസ്ഥലം. വിദേശത്ത് പഠനം കഴിഞ്ഞ് തിരിച്ചെത്തിയതിന്റെ ക്ലബിലെ പാര്‍ട്ടികഴിഞ്ഞ് പെണ്‍സുഹൃത്തിനൊപ്പം മടങ്ങവേ മ്യൂസിയം റോഡില്‍ പോലീസ് സ്റ്റേഷന് 100 മീറ്ററോളം മാറിയായിരുന്നു അപകടം.

അപകടത്തിൽ സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം.ബഷീർ മരിക്കുകയുമുണ്ടായി. അപകടം നടന്നയുടൻ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെയാണ് അറസ്റ്റ് അടക്കമുള്ള നടപടികളുണ്ടായത്.
അപകട സ്ഥലത്ത് നിന്ന് ജനറൽ ആശുപത്രിയിൽ എത്തിച്ച ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിൾ പൊലീസ് എടുത്തില്ല. എടുക്കാൻ ശ്രീറാം സമ്മതിച്ചില്ലെന്നതാണ് വസ്തുത. ഒരാളുടെ സമ്മതമില്ലാതെ അയാളുടെ രക്തസാമ്പിൾ എടുക്കാനാകില്ലെന്ന പഴുതുപയോഗിക്കുകയാണ് ശ്രീറാം ചെയ്തത്. അതുകൊണ്ട് തന്നെ നിർണ്ണായക തെളിവ് നഷ്ടമായി. ജനറൽ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. എന്നാൽ താൻ കിംസ് ആശുപത്രിയിലേക്ക് പോകുകയാണെന്ന് അറിയിച്ച് ശ്രീറാം പോയി. ഇതോടെ രക്തസാമ്പിൾ എടുക്കാൻ കഴിയാതെ പോയി. എന്നാൽ കേസ് ഷീറ്റിൽ മദ്യത്തിന്റെ മണമുണ്ടെന്ന് ഡോക്ടർ കുറിച്ചിട്ടുണ്ട്. എന്നാൽ രക്തസാമ്പിൾ പരിശോധനാ റിപ്പോർട്ടില്ലാതെ ഇത്തരം കേസുകൾ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ തന്ത്രപരമായ ഇടപെടലിലൂടെ ശ്രീറാം രക്ഷപ്പെടുകയായിരുന്നു.
ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച കാർ ഇടിച്ചാണ് മാധ്യമ പ്രവർത്തകനായ കെ എം ബഷീർ മരിച്ചത്. സംഭവ സ്ഥലത്ത് എത്തിയ പൊലീസ് ശ്രീറാമിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. സർക്കാരിന്റെ കണ്ണിലെ കരടായിരുന്നു ശ്രീറാം. അതുകൊണ്ട് തന്നെ കടുത്ത അച്ചടക്ക നടപടികളും ഉണ്ടായേക്കും.
മാധ്യമപ്രവർത്തകൻ സഞ്ചരിച്ച ബൈക്കിൽ ഇടിച്ച കാർ ഓടിച്ചത് സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനാണെന്ന് ദൃക്‌സാക്ഷി. തിരുവനന്തപുരം നഗരത്തിലെ ഓട്ടോ ഡ്രൈവറായ ഷഫീക്കാണ് അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയത്. ” വെള്ളയമ്ബലത്തുവച്ച് എന്നെ ഓവർടേക്ക് ചെയ്താണ് കാർ വന്നത്. അമിതവേഗത്തിലായിരുന്നു. ഇതിനിടെ കാർ സ്‌കിഡായി ബൈക്കിലിടിക്കുകയായിരുന്നു. സ്ത്രീയും പുരുഷനുമായിരുന്നു കാറിലുണ്ടായിരുന്നത്. പുരുഷനായിരുന്നു ഡ്രൈവിങ് സീറ്റിൽ. ഇയാൾ നല്ലരീതിയിൽ മദ്യപിച്ചിട്ടുണ്ടായിരുന്നു. വണ്ടി ഓടിച്ച ആൾ തന്നെയാണ് മരിച്ചയാളെ ബൈക്കിനിടയിൽനിന്ന് പുറത്തെടുത്തത്. താൻ ഡോക്ടറാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്”- അദ്ദേഹം പറഞ്ഞു.
മന്ത്രിസഭയുടെ തീരുമാനം അനുസരിച്ച് കഴിഞ്ഞ ദിവസമാണ് പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടറായി നിയമിച്ചത്. കേരള ലാൻഡ് ഇൻഫർമേഷൻ മിഷൻ പ്രോജക്ട് ഡയറക്ടർ, ഹൗസിങ് കമ്മിഷണർ, ഹൗസിങ് ബോർഡ് സെക്രട്ടറി എന്നീ അധിക ചുമതലകളും ശ്രീറാമിന് നൽകിയിരുന്നു. അതേ സമയം ബഷീറിന്റെ മരണത്തിന് ഉത്തരവാദികളായ ആരും നിയമത്തിനു മുന്നിൽ നിന്ന് രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിന് വേണ്ട കാര്യങ്ങൾ ചെയ്യും. ആ അപകടവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഗൗരവത്തോടെയാണ് സർക്കാർ കൈകാര്യം ചെയ്യുന്നത്.
ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയും അക്കാര്യത്തിൽ അനുവദിക്കില്ല. അതോടൊപ്പം മാധ്യമപ്രവർത്തകരുടെ തൊഴിൽ സാഹചര്യങ്ങളിലെ അപകട പരിരക്ഷ കുടുതൽ ഉറപ്പാക്കാൻ വേണ്ട നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും മുഖ്യമന്ത്രിപറഞ്ഞു.