കോടികൾ ചെലവഴിച്ചിട്ടും ചങ്ങനാശേരി മനയ്‌ക്കച്ചിറ ടൂറിസം പദ്ധതി എങ്ങുമെത്തിയില്ല: പവലിയനുകൾ നശിക്കുന്നു

Spread the love

ചങ്ങനാശേരി:മനയ്‌ക്കച്ചിറ ടൂറിസം പദ്ധതി എങ്ങുമെത്താതെ, പോളയും കുളവാഴയും നിറഞ്ഞ്‌ എ.സി കനാലില്‍ പോള വസന്തം. കോടിക്കണക്കിന്‌ രൂപ ചെലവഴിച്ച പദ്ധതിയാണ്‌ പോളയില്‍ തങ്ങികിടക്കുന്നത്‌.
ആലപ്പുഴ – ചങ്ങനാശേരി റോഡിന്‌ സമാന്തരമായുള്ള പൂവം മനയ്‌ക്കച്ചിറ എ.സി കനാലാണ്‌ പോള തിങ്ങിനിറഞ്ഞ്‌ കിടക്കുന്നത്‌.

video
play-sharp-fill

ചങ്ങനാശേരി ജലോത്സവത്തിന്റെ ഭാഗമായി ഇടക്കാലത്ത്‌ വൃത്തിയാക്കിയെങ്കിലും പിന്നീട്‌ സംരക്ഷണമില്ലാതായി. കനാലിനുള്ളില്‍ സ്‌ഥാപിച്ചിരിക്കുന്ന പവലിയനുകളും നാശത്തിന്റെ വക്കിലാണ്‌. ഇവിടുത്തെ ചുറ്റുമതിലും ഇടക്കാലത്ത്‌ നവീകരണത്തിന്റെ ഭാഗമായി അറ്റകുറ്റപ്പണികള്‍ നടത്തി. പോളയ്‌ക്ക് പുറമേ പ്ലാസ്‌റ്റിക്‌ കുപ്പികളും മറ്റു മാലിന്യങ്ങളും ഇവിടെ നിറഞ്ഞ്‌ കിടക്കുന്ന സ്‌ഥിതിയാണ്‌. കുടിവെള്ള പ്രതിസന്ധി നേരിടുന്ന പ്രദേശമായതിനാല്‍ കനാലിന്റെ തീരത്ത്‌ വസിക്കുന്നവര്‍, കനാലിലെ വെള്ളമാണ്‌ പ്രാഥമികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്‌.

പോള നിറഞ്ഞ്‌ കിടക്കുന്ന ഭാഗത്ത്‌ വെള്ളം എടുക്കുന്നതിനായി വേലികെട്ടി വേര്‍തിരിച്ചെടുത്തിട്ടുണ്ട്‌. പോളയും പൂവും അഴുകുന്ന കനാലിലെ വെള്ളമാണ്‌ പ്രാഥമികാവശ്യങ്ങള്‍ക്കായി ഇവര്‍ ഉപയോഗിക്കുന്നത്‌. മാലിന്യം നിറഞ്ഞതോടെ, വെള്ളത്തിന്‌ കറുത്തനിറമാണ്‌. മനയ്‌ക്കച്ചിറ ടൂറിസം പദ്ധതിയ്‌ക്ക്, പുറമെ കനാലിലെ പോളകള്‍ വാരി മാറ്റുന്നതിനു വേണ്ടി കോടികളാണ്‌ ചിലവഴിക്കുന്നത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മനയ്‌ക്കച്ചിറ ടൂറിസത്തിന്‌ തടസമാകുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിരിക്കുന്ന അതിരൂക്ഷമായ കുളവാഴ ശല്യം പരിഹരിക്കാന്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നടപ്പിലാക്കുന്ന പോളയെ തിന്ന്‌ നശിപ്പിക്കുന്ന നെയോകെറ്റിനാ വണ്ടുകളെ എത്തിക്കണം.

ഇതിനായി ചര്‍ച്ചകളും ഇടപെടലുകളും നടത്തണമെന്ന്‌ എ.സി കനാല്‍ സംരക്ഷണ സമിതി ആവശ്യപ്പെടുന്നു. കനാലില്‍ അമിതമായി അടിഞ്ഞുകൂടിയിരിക്കുന്ന എക്കലും, മാലിന്യങ്ങളും നീക്കം ചെയ്യുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന്‌ ആവശ്യം ശക്‌തമായിരിക്കുകയാണ്‌.

തിങ്ങിനിറഞ്ഞുകിടക്കുന്ന കനാലിലെ പോള പൂക്കള്‍ കാഴ്‌ച്ചകാരുടെ മനംകവരുന്നു. കോടികണക്കിന്‌ രൂപ ചെലവഴിച്ച്‌ നിര്‍മ്മിച്ച പവലിയനുകളും മറ്റും നശിക്കുമ്പോള്‍, പോള പൂക്കള്‍ നിറഞ്ഞ കാഴ്‌ച്ചകാണാന്‍ നിരവധി പേരാണ്‌ എ.സി റോഡിലെത്തുന്നത്‌. സായാഹ്നങ്ങളിലും രാവിലെയും നിരവധി പേരാണ്‌ ഇവിടെയത്തുന്നത്‌