നിക്കണോ പോകണോ: മുന്നണി മാറ്റത്തെ സംബന്ധിച്ച് കേരളാ കോൺഗ്രസ് എമ്മിൽ അനിശ്ചിതത്വം: മുന്നണി മാറ്റമുണ്ടായാൽ പാർട്ടി പിളരും: മന്ത്രി റോഷി അറസ്റ്റിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം യു ഡി എഫ് പ്രവേശനത്തെ എതിർക്കുന്നു.

Spread the love

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണിമാറ്റം സംബന്ധിച്ച്‌ കേരള കോണ്‍ഗ്രസ് (എം)ല്‍ ആശയക്കുഴപ്പം തുടരുന്നു.
പാർട്ടിയിലെ ഭൂരിഭാഗം നേതാക്കളും യുഡിഎഫ് പ്രവേശനത്തെ അനുകൂലിക്കുമ്ബോള്‍, മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ഇതിനെ ശക്തമായി എതിർക്കുന്നതായാണ് റിപ്പോർട്ടുകള്‍.

video
play-sharp-fill

റോഷി അഗസ്റ്റിനെ കൂടാതെ പ്രമോദ് നാരായണൻ എംഎല്‍എ, ഇടുക്കി ജില്ലാ പ്രസിഡന്റ് എന്നിവരാണ് യുഡിഎഫ് പ്രവേശന നീക്കത്തിനെതിരെ നിലപാടെടുത്തിരിക്കുന്നത്.

തിരുവനന്തപുരത്ത് നടന്ന നേതൃയോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട് രൂക്ഷമായ തർക്കമുണ്ടായി. മുന്നണി മാറ്റത്തില്‍ നിലപാട് വ്യക്തമാക്കാൻ നേതാക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ റോഷി അഗസ്റ്റിൻ എതിർപ്പ് പ്രകടിപ്പിക്കുകയും, ഇത് ചെയർമാൻ ജോസ് കെ. മാണിയുമായുള്ള വാക്കേറ്റത്തില്‍ കലാശിക്കുകയും ചെയ്തതായാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരഞ്ഞെടുപ്പിന് കുറഞ്ഞ സമയം മാത്രം ശേഷിക്കെ, മുന്നണി മാറി യുഡിഎഫിലെത്തുന്നത് ഗുണം ചെയ്യുമോ എന്ന കാര്യത്തിലും പാർട്ടിയില്‍ ആശങ്കയുണ്ട്. അതേസമയം, റോഷി അഗസ്റ്റിന്റെയും പ്രമോദ് നാരായണന്റെയും എതിർപ്പ് അവഗണിച്ച്‌ മുന്നോട്ട് പോയാല്‍ അത് പാർട്ടിയില്‍ പിളർപ്പിനും വലിയ ക്ഷീണത്തിനും കാരണമാകുമെന്ന് ജോസ് കെ. മാണി ഭയപ്പെടുന്നു.