play-sharp-fill
ഏറ്റുമാനൂർ ക്ഷേത്രത്തിലേയ്ക്ക് പോയ ദമ്പതിമാരുടെ സ്‌കൂട്ടറിൽ ലോറിയിടിച്ചു; ഭാര്യയുടെ കൺമുന്നിൽ ഭർത്താവിന് ദാരുണാന്ത്യം

ഏറ്റുമാനൂർ ക്ഷേത്രത്തിലേയ്ക്ക് പോയ ദമ്പതിമാരുടെ സ്‌കൂട്ടറിൽ ലോറിയിടിച്ചു; ഭാര്യയുടെ കൺമുന്നിൽ ഭർത്താവിന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: ക്ഷേത്രത്തിൽ ദർശനത്തിന് പോയ ദമ്പതിമാർ സഞ്ചരിച്ച സ്‌കൂട്ടറിൽ ലോറിയിടിച്ച് ഭർത്താവിന് ദാരുണാന്ത്യം. അപകടത്തിൽപ്പെട്ട റോഡിൽ മറിഞ്ഞു വീണ ഭാര്യയുടെ മുന്നിലേയ്ക്കാണ് തലയിടിച്ച് ഭർത്താവ് വീണത്. തലക്ഷണം അപകടത്തിൽ ഇദ്ദേഹം മരിക്കുകയായിരുന്നു.
റിട്ട. സി.ആർ.പി.എഫ്. ഉദ്യോഗസ്ഥൻ നീണ്ടൂർ വടക്കേടത്ത് സോമൻ (67) ആണ് ഭാര്യ ശാന്തമ്മ (54) യുടെ കൺമുന്നിൽ വാഹനാപകടത്തിൽ മരിച്ചത്. അപകടത്തെ തുടർന്ന് റോഡിൽ തലയിടിച്ച് വീണ സോമൻ ആശുപത്രിയിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ ആറരയോടെയായിരുന്നു അപകടം. ക്ഷേത്ര ദർശനത്തിനായാണ് ദമ്പതിമാർ വീട്ടിൽ നിന്നും ഇറങ്ങിയത്. മാരിയമ്മൻ കോവിൽ റോഡിൽ നിന്നും എംസി റോഡിൽ എത്തിയ ശേഷം ക്ഷേത്രത്തിന്റെ റോഡിലേയ്ക്ക് തിരിയുകയായിരുന്നു ഇവർ സഞ്ചരിച്ച സ്‌കൂട്ടർ. ഈ സമയം തവളക്കുഴിയിൽ നിന്നും വരിതകയായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. സ്‌കൂട്ടറിൽ നിന്നും തെറിച്ച് റോഡിൽ തലയിടിച്ച് വീണ സോമനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശാന്തമ്മയുടെ കാലുകൾ ഒടിഞ്ഞു. ഏറ്റുമാനൂർ പോലീസ് കേസെടുത്തു. മക്കൾ: വിഷ്ണു, വിജയലക്ഷ്മി. മരുമകൻ: സുധീഷ് (പാലക്കാട്). സംസ്‌കാരം പിന്നിട്.