അപ്പത്തിനൊപ്പം കഴിയ്ക്കാൻ കിടിലൻ ഫിഷ് സ്റ്റ്യൂ; ഇങ്ങനെയൊന്നു തയ്യാറാക്കി നോക്കൂ; റെസിപ്പി ഇതാ

Spread the love

കോട്ടയം: മീൻ കറി കഴിച്ച്‌ മടുപ്പായോ? ഇന്ന് അല്പം വേറിട്ടൊരു രുചി പരീക്ഷിക്കാം. കശുവണ്ടി, വെളുത്തുള്ളി, കറിവേപ്പില തുടങ്ങിയ ചില പ്രത്യേക ചേരുവകളെ ഉപയോഗിച്ച്‌ തയ്യാറാക്കുന്ന കിടിലൻ ഫിഷ് സ്റ്റ്യൂ നിങ്ങളെ ഉറപ്പിച്ച്‌ സന്തോഷിപ്പിക്കും.

video
play-sharp-fill

ഇത് ചെറിയ ആഘോഷങ്ങളിലോ, പ്രത്യേക വിരുന്നുകളിലോ രുചിക്കാവുന്ന ഒരു വിഭവമാണ്.

ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീൻ – 1 കിലോ

സവാള – 4 എണ്ണം

കാരറ്റ് (ഉപ്പിട്ട് പുഴുങ്ങിയത്) – 2 എണ്ണം

ഉരുളക്കിഴങ്ങ് (ഉപ്പിട്ട് പുഴുങ്ങിയത്) – 2 എണ്ണം

കുരുമുളക് പൊടി – 2 ടീസ്പൂണ്‍

മല്ലിപ്പൊടി – 2 ടേബിള്‍സ്പൂണ്‍

വിനാഗിരി – 2 ടേബിള്‍സ്പൂണ്‍

തക്കാളി – 4 എണ്ണം

പച്ചമുളക് – 8 എണ്ണം

കശുവണ്ടി (അരമണിക്കൂർ വെള്ളത്തില്‍ കുതിർത്തത്) – 30 എണ്ണം

വെളുത്തുള്ളി – 2 ടീസ്പൂണ്‍

ഇഞ്ചി – 2 ടീസ്പൂണ്‍

കുടംപുളി – 2 എണ്ണം

ഏലയ്ക്ക – 8 എണ്ണം

ഗ്രാമ്പൂ – 8 എണ്ണം

കറുവപട്ട – ചെറിയ കഷണം

ഉപ്പ് – ആവശ്യത്തിന്

വെളിച്ചണ്ണ – ആവശ്യത്തിന്

കറിവേപ്പില – ആവശ്യത്തിന്

തേങ്ങാപ്പാല്‍ (വലിയ മുറി)

ഒന്നാംപാല്‍ – 3/4 ഗ്ലാസ് വെള്ളം ഒഴിച്ച്‌ പിഴിഞ്ഞത്

രണ്ടാം പാല്‍- 2 ഗ്ലാസ് വെള്ളം ഒഴിച്ച്‌ പിഴിഞ്ഞത്

തയ്യാറാക്കുന്ന വിധം

കുരുമുളക് പൊടി, വിനാഗിരി, ഉപ്പ് എന്നിവ മീനില്‍ നന്നായി പുരട്ടി 10 മിനിറ്റ് വെക്കുക. വെളിച്ചണ്ണയില്‍ കറുവപട്ട, ഏലയ്ക്ക, ഗ്രാമ്പു എന്നിവ ചേർത്ത് വഴറ്റുക. മണം വന്നതോടെ ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കുക. സവാളയും പച്ചമുളകും, കുറച്ച്‌ കറിവേപ്പില ചേർത്ത് വഴറ്റുക. മല്ലിപ്പൊടി, ചതച്ച കുരുമുളക് ചേർത്ത് കുറച്ച്‌ തീ വെച്ച്‌ വഴറ്റുക. രണ്ടാം പാല്‍ ചേർത്ത് വഴറ്റുക. കുറുകിയ മസാലയില്‍ കുടംപുളിയും നുറുക്കിയ കശുവണ്ടി ചേർക്കുക. പുരട്ടി വെച്ച മീൻ ഫ്രൈ പാനില്‍ വറുത്തെടുക്കുക. മുക്കാല്‍ വേവിക്കുക. വറുത്ത മീൻ കഷണങ്ങള്‍ ഗ്രേവിയില്‍ ചേർക്കുക. ഇതിനു ശേഷം പുഴുങ്ങിയ കാരറ്റും ഉരുളക്കിഴങ്ങും ചേർക്കുക. അരച്ച കശുവണ്ടി പേസ്റ്റ് കൂടി ചേർക്കുക. ഒരു ഗ്ലാസ് ഒന്നാംപാല്‍ ചേർത്ത് പാത്രം നന്നായി ചുറ്റുക. തിളക്കാൻ തുടങ്ങിയതോടെ അരിഞ്ഞ തക്കാളി, കുറച്ച്‌ കറിവേപ്പില ചേർക്കുക.

ഈ ഫിഷ് സ്റ്റ്യൂ രുചികരവും, സമ്പൂർണമായ പോഷകങ്ങള്‍ നിറഞ്ഞതുമായ വിഭവമാണ്. കശുവണ്ടി, തേങ്ങ, പച്ചമുളക് എന്നിവയുടെ സാന്നിധ്യം ഭക്ഷണത്തെ കൂടുതല്‍ ഗുണകരവും ആഹ്ലാദകരവുമാക്കി മാറ്റുന്നു. ചൂടോടെ പത്തിരി അല്ലെങ്കില്‍ ചപ്പാത്തിക്കൊപ്പം ഈ കിടിലൻ സ്റ്റ്യൂ രുചിക്കാവുന്നതാണ്.