
മലബാർ : മലബാർ കാൻസർ സെന്ററിന് കീഴില്‍ ജോലി നേടാൻ അവസരം. എംസിസി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആന്റ് റിസർച്ചിന് കീഴിലാണ് നിയമനം.
ഫാർമസിസ്റ്റ്, ടെക്നീഷ്യൻ, നഴ്സ് തുടങ്ങി വിവിധ ഒഴിവുകളിലേക്കാണ് നിയമനം. ഉദ്യോഗാർഥികള്‍ക്ക് ജനുവരി 20ന് മുൻപായി അപേക്ഷിക്കാം.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
മലബാർ കാൻസർ സെന്ററില്‍ കരാർ നിയമനം. ഫാർമസിസ്റ്റ്, ക്ലിനിക്കല്‍ ഫാർമസിസ്റ്റ്, ടെക്നീഷ്യൻ ക്ലിനിക്കല്‍ ലാബ്, ഫിസിയോതെറാപ്പിസ്റ്റ്, അസിസ്റ്റന്റ് ഫാർമസിസ്റ്റ്, ടെക്നീഷ്യൻ ന്യൂക്ലിയർ മെഡിസിൻ, സ്റ്റാഫ് നഴ്സ്, ജൂനിയർ സിസ്റ്റം അനലിസ്റ്റ് റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 11.
തസ്തിക ഒഴിവ്
ഫാർമസിസ്റ്റ് 01
ക്ലിനിക്കല്‍ ഫാർമസിസ്റ്റ് 01
ടെക്നീഷ്യൻ ക്ലിനിക്കല്‍ ലാബ് 01
ഫിസിയോതെറാപ്പിസ്റ്റ് 01
അസിസ്റ്റന്റ് ഫാർമസിസ്റ്റ് 01
ടെക്നീഷ്യൻ ന്യൂക്ലിയർ മെഡിസിൻ 01
ലക്ച്ചറർ 01
സ്റ്റാഫ് നഴ്സ് 03
ജൂനിയർ സിസ്റ്റം അനലിസ്റ്റ് 01
പ്രായപരിധി
40 വയസിന് താഴെ പ്രായമുള്ളവരായിരിക്കണം. ഒബിസി 3 വർഷം, എസ്.സി,എസ്.ടി 5 വർഷം എന്നിങ്ങനെ നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
ഫാർമസിസ്റ്റ്
എംഫാം യോഗ്യതയുള്ളവർക്ക് ഒരു വർഷവും ബിഫാം യോഗ്യതയുള്ളവർക്ക് രണ്ട് വർഷവും പ്രവൃത്തിപരിചയം വേണം. ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.
ക്ലിനിക്കല്‍ ഫാർമസിസ്റ്റ്ഫാം
എംഡി/എംഫാം ബിരുദം. കുറഞ്ഞത് 200 കിടക്കകളുള്ള മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ക്ലിനിക്കല്‍ ഫാർമസിസ്റ്റായി ഒരു വർഷത്തെ പരിചയം.
ടെക്നീഷ്യൻ ക്ലിനിക്കല്‍ ലാബ്
ബിഎസ്സി എംഎല്‍ടി യോഗ്യതയും ഒരു വർഷത്തെ പ്രവൃത്തിപരിചയം. ക്ലിനിക്കല്‍ ലാബ്, മൈക്രോബയോളജി, റിസർച്ച് ലാബ്, പാത്തോളജി, ബ്ലഡ് ബാങ്ക് അല്ലെങ്കില്‍ 200 കിടക്കകളുള്ള മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലെ ലബോറട്ടറി പരിചയം പരിഗണിക്കും. MCC/RCC/CCRC-യിലെ പരിശീലനം പ്രവൃത്തിപരിചയമായി കണക്കാക്കും. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം.
ഫിസിയോതെറാപ്പിസ്റ്റ്
200 കിടക്കകളുള്ള മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയില്‍ മൂന്ന് വർഷത്തെ പരിചയമുള്ള ബിപിടി അല്ലെങ്കില്‍ രണ്ട് വർഷത്തെ പരിചയമുള്ള എംപിടി ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം.
അസിസ്റ്റന്റ് ഫാർമസിസ്റ്റ്
ഡിഫാം/ബിഫാം യോഗ്യത. ആശുപത്രി മേഖലയില്‍ പരിചയമുള്ളവർക്ക് മുൻഗണന. കേരള സ്റ്റേറ്റ് ഫാർമസി കൗണ്‍സില്‍ രജിസ്ട്രേഷൻ നിർബന്ധം.
ലക്ചറർ
എംഎസ്സി (മെഡിക്കല്‍ മൈക്രോബയോളജി) യോ അല്ലെങ്കില്‍ ബിഎസ്സി (മെഡിക്കല്‍ മൈക്രോബയോളജി) യോടൊപ്പം രണ്ട് വർഷത്തെ അധ്യാപന പരിചയമോ വേണം.
ടെക്നീഷ്യൻ ന്യൂക്ലിയർ മെഡിസിൻ
ബിഎസ്സി ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി/ഡിഎംആർഐടി/ബിഎആർസി/എഇആർബി അംഗീകൃത പിജി ഡിപ്ലോമ ഇൻ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി. പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.
സ്റ്റാഫ് നഴ്സ്
200 കിടക്കകളില്‍ കുറയാത്ത ഒരു മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ മൂന്ന് വർഷത്തെ ജിഎൻഎം അല്ലെങ്കില്‍ രണ്ട് വർഷത്തെ BSc നഴ്സിംഗ്. കാൻസർ ചികിത്സാ പരിചയമുള്ളവർക്ക് മുൻഗണന. ഒരു വർഷത്തെ ഓങ്കോളജി നഴ്സിംഗ് സ്പെഷ്യല്‍ ട്രെയിനിംഗ്/പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിംഗ് ഉള്ള GNM/BSc നഴ്സിംഗ് ബിരുദധാരികള്‍ക്ക്, കുറഞ്ഞത് 200 കിടക്കകളുള്ള കാൻസർ സെന്ററിലോ/വിഭാഗത്തിലോ ഒരു വർഷത്തെ പരിചയം മതിയാകും. എംസിസി/ആർസിസി/സിസിആർസി-യിലെ പരിശീലന കാലയളവോ ഓങ്കോളജി നഴ്സിംഗ് ഇന്റേണ്‍ഷിപ്പോ പ്രവൃത്തിപരിചയമായി പരിഗണിക്കും. കേരള നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കൗണ്‍സില്‍ (KNMC) രജിസ്ട്രേഷൻ, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയും നിർബന്ധമാണ്
ജൂനിയർ സിസ്റ്റം അനലിസ്റ്റ്
കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്/കമ്പ്യൂട്ടർ സയൻസ് ബിരുദം, അല്ലെങ്കില്‍ ബിടെക്/ബിഇ (കമ്പ്യൂട്ടർ സയൻസ്/ഐടി), എംസിഎ (60% മാർക്കോടെ) യോഗ്യത. സർക്കാർ/യൂണിവേഴ്സിറ്റി/എഐസിടിഇ അംഗീകൃത റെഗുലർ കോഴ്സ് നിർബന്ധം. ഹാർഡ്വെയർ/സോഫ്റ്റ്വെയർ ഡെവലപ്മെന്റിലും ഡാറ്റാ പ്രോസസ്സിംഗിലും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം വേണം.
ശമ്പളം
ഫാർമസിസ്റ്റ് Rs.20,000/-
ക്ലിനിക്കല്‍ ഫാർമസിസ്റ്റ് Rs. 30,000/-
ടെക്നീഷ്യൻ ക്ലിനിക്കല്‍ ലാബ് Rs. 23,300/-
ഫിസിയോതെറാപ്പിസ്റ്റ് Rs.37,800/-
അസിസ്റ്റന്റ് ഫാർമസിസ്റ്റ് Rs.22,110/-
ലക്ച്ചറർ Rs. 25,000/-
ടെക്നീഷ്യൻ ന്യൂക്ലിയർ മെഡിസിൻ Rs.60,000/- + Special allowance (Rs.25,000/- per month) + additional
allowance of Rs.5,000/- for candidates having more than 2 years experience)
സ്റ്റാഫ് നഴ്സ് Rs.32,550/-
ജൂനിയർ സിസ്റ്റം അനലിസ്റ്റ് Rs.25,700/-
തിരഞ്ഞെടുപ്പ്
എഴുത്ത് പരീക്ഷ/ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. വിവരങ്ങള്‍ എംസിസി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
അപേക്ഷിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാർഥികള്‍ എംസിസിയുടെ റിക്രൂട്ട്മെന്റ് പോർട്ടല്‍ സന്ദർശിക്കുക. ശേഷം ഒഫീഷ്യല്‍ നോട്ടിഫിക്കേഷൻ വായിച്ച് സംശയങ്ങള്‍ തീർക്കുക. ശേഷം എന്ന വെബ്സൈറ്റ് മുഖാന്തിരം ജനുവരി 20ന് മുൻപായി ഓണ്‍ലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കുക.
ഇന്റർവ്യൂ/ പരീക്ഷ വിവരങ്ങള്‍ നിങ്ങളുടെ ഇ-മെയിലിലോ, എംസിസി വെബ്സൈറ്റിലോ പിന്നീട് അറിയിക്കും.
അപേക്ഷ: https://www.mcc.kerala.gov.in/




