
മുണ്ടക്കയം: ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ റോഡിലേക്ക് തെറിച്ചു വീണ് വീട്ടമ്മ മരിച്ചു. കോരുത്തോട് പഴനിലത്ത് വീട്ടിൽ ജോജി തോമസിന്റെ ഭാര്യ ജെസ്സി ജോജി (49) ആണ് മരിച്ചത്.
മുണ്ടക്കയം കോരുത്തോട് റൂട്ടിൽ പനക്കച്ചിറക്ക് സമീപമായിരുന്നു അപകടം. ജെസ്സിയും ഭർത്താവ് ജോജി തോമസും സഞ്ചരിച്ചിരുന്ന ബൈക്കിൽ നിന്ന് ജെസ്സി തെറിച്ചു വീഴുകയായിരുന്നു
ഗുരുതരമായി പരുക്കേറ്റ ജെസ്സിയെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുണ്ടക്കയം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



