ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിവാദം: യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്ത എല്‍ഡിഎഫ് അംഗം രാജിവെച്ചു; വാർഡിൽ ഉടൻ ഉപതിരഞ്ഞെടുപ്പ് നടക്കും

Spread the love

തൃശൂര്‍: ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് മാറി ചെയ്ത് വിവാദത്തില്‍പ്പെട്ട എല്‍ഡിഎഫ് മെമ്പര്‍ സ്ഥാനം രാജിവെച്ചു.

video
play-sharp-fill

16-ാം വാര്‍ഡ് (കുറുമല വാർഡ്‌) മെമ്പര്‍ പി എന്‍ രാമചന്ദ്രനാണ് രാജിവെച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.30-ന് ചേലക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജയലക്ഷ്മിക്ക് മുമ്പാകെയാണ് രാജി സമര്‍പ്പിച്ചത്. ഇതോടെ കുറുമല വാർഡില്‍ ഉപതെരഞ്ഞെടുപ്പ് നടക്കും.

24 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 12 വീതം സീറ്റുകള്‍ എല്‍ഡിഎഫും യുഡിഎഫും നേടിയിരുന്നു. യുഡിഎഫ് എല്‍ഡിഎഫ് ബലാബലം ആയിരുന്ന പഞ്ചായത്തില്‍ രാമചന്ദ്രന്റെ വോട്ടോടെയാണ് യുഡിഎഫിന് ഭരണം ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർട്ടി സസ്പെൻഷനില‍ായിരുന്നു രാമചന്ദ്രൻ. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് മാറി ചെയ്തതിനാണ് സസ്പെൻഷനിലായത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനോടൊപ്പം കൂറുമാറ്റ നിരോധന നിയമപ്രകാരം രാമചന്ദ്രനെ അയോഗ്യക്കാനുള്ള നടപടികളിലേക്ക് കടക്കാനും സിപിഐഎം തയാറെടുത്തിരുന്നു. വോട്ട് മാറ്റം അബദ്ധമാണോ അട്ടിമറിയാണോ എന്ന കാര്യത്തില്‍ വ്യക്തതവരാന്‍ സിപിഐഎം അന്വേഷണ കമ്മീഷനെ നിയമിച്ചിട്ടുണ്ട്.