നാരകത്തോട്- പുതുപ്പള്ളി- കോട്ടയം റൂട്ടിൽ ഞായറാഴ്ചകളിലും ബസ് സർവീസ്; സെൻമേരിസ് ഗ്രൂപ്പ് ജീവനക്കാർക്ക് സ്വീകരണം നൽകി; വാർഡ് മെമ്പർ സാം കെ വർക്കി ആദരിക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു

Spread the love

കോട്ടയം: പുതുപ്പള്ളി പഞ്ചായത്തിൽ എറികാട് പൗരസമിതിയുടെ നേതൃത്വത്തിൽ നാരകത്തോട്- പുതുപ്പള്ളി- കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന സെൻമേരിസ് ഗ്രൂപ്പ് ജീവനക്കാർക്ക് ഞായറാഴ്ചകളിൽ സർവീസ് നടത്തിയതിന് സ്വീകരണവും ആദരിക്കൽ പരിപാടിയും നടന്നു.

video
play-sharp-fill

വാർഡ് മെമ്പർ സാം കെ വർക്കി ഉദ്ഘാടനം ചെയ്തു. റെജി ജോസഫ് അധ്യക്ഷത വഹിച്ചു. ജിനു ജോൺ സ്വാഗതം പറഞ്ഞു.

വിനോദ് പുതുപ്പള്ളി, കിഷോർ എൻ ഐസക്, സോനു കണിയാംപറമ്പിൽ, അനിത കൊച്ചുമോൻ എന്നിവർ ആശംസകൾ അറിയിച്ചു. ജേക്കബ് മാത്യു നന്ദി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ റൂട്ടിൽ ഒരു ബസ്സും കൂടി അനുവദിക്കണം എന്നും പാമ്പാടി, പയ്യപ്പാടി പ്രദേശത്തേക്ക് റൂട്ട് നീട്ടണമെന്നും പൗരസമിതി രക്ഷാധികാരി ജോർജ് മാത്തൻ കുറ്റിക്കൽ (അച്ചയിൽ മോൻ) ആവശ്യപ്പെട്ടു