play-sharp-fill
ബിജെപി സർക്കാരിന് ഒന്നും പടുത്തുയർത്താനായില്ലെങ്കിലും തകർക്കാനാവുന്നുണ്ട് : രാഹുൽ

ബിജെപി സർക്കാരിന് ഒന്നും പടുത്തുയർത്താനായില്ലെങ്കിലും തകർക്കാനാവുന്നുണ്ട് : രാഹുൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സർക്കാരിനുമെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. ബിജെപി സർക്കാരിന് ഒന്നും നിർമ്മിക്കാൻ കഴില്ലെന്നും കാലങ്ങളായുള്ള അധ്വാനത്തിന്റെ ഫലമായി കെട്ടിപ്പടുത്തതെല്ലാം തകർത്തെറിയുകയാണ് ചെയ്യുന്നതെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
ട്വീറ്റിനൊപ്പം സമ്പദ് വ്യവസ്ഥയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചുള്ള വിദഗ്ധ അഭിപ്രായങ്ങളുടെ പത്രഭാഗങ്ങൾ ഉൾപ്പെടുത്തിയ ജിഐഎഫും ഉൾപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ കഴിവില്ലാത്തവർ എന്ന് വിളിച്ചുകൊണ്ട് രാജ്യത്തെ സമ്ബദ് വ്യവസ്ഥ പാളം തെറ്റിയതായും മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മോദിക്കെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകത്തെ സാമ്ബത്തിക ശക്തികളുടെ പട്ടികയിൽ ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഇതു കൂടാതെ രാജ്യത്തെ നിരവധി കമ്ബനികൾ തങ്ങൾക്ക് വ്യാപാരം കുറയുകയും മാന്ദ്യത്തിലേക്ക് പോയിക്കൊണ്ടിരിക്കുക ആണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

വാഹന വിപണി, റിയൽ എസ്റ്റേറ്റ്, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, ചെറുകിട കമ്പനികൾ, തുടങ്ങിയ മേഖലകളെല്ലാം മാന്ദ്യം നേരിടുന്നുണ്ട്. മാന്ദ്യം സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്നും പ്രതിസന്ധി കുറക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ കൈക്കൊള്ളണമെന്നും കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരും മേധാവികളും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ ട്വീറ്റ്.