
കോട്ടയം: തലേ ദിവസത്തെ ഭക്ഷണം വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ചില ലളിതമായ ഈ മുൻകരുതലുകള്‍ സ്വീകരിക്കുന്നത് ഭക്ഷണത്തിലൂടെയുള്ള വിഷബാധ തടയാൻ സഹായിക്കും.അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
1. ഭക്ഷണം സുരക്ഷിതമായി സൂക്ഷിക്കാം
ഭക്ഷണം പാകം ചെയ്തുകഴിഞ്ഞാല്‍ അത് ശരിയായി സൂക്ഷിക്കുക എന്നതാണ് ആദ്യ ഘട്ടം. പെട്ടെന്ന് തണുപ്പിക്കുക: ഭക്ഷണം തണുത്താലുടൻ തന്നെ എയർടൈറ്റ് പാത്രങ്ങളിലാക്കി ഫ്രിഡ്ജില്‍ വെക്കുക. കൂടുതല്‍ നേരം പുറത്ത് വെക്കുന്നത് ബാക്ടീരിയ വളരാൻ കാരണമാകും. ചോറിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. ചോറ് കൂടുതല്‍ നേരം പുറത്ത് വെക്കരുത്. ഇതില്‍ ബാസിലസ് സെറിയസ് എന്ന ബാക്ടീരിയ വളരാൻ സാദ്ധ്യത കൂടുതലാണ്. ഫ്രിഡ്ജില്‍ നിന്ന് മുഴുവൻ ഭക്ഷണവും പുറത്തെടുത്ത് ചൂടാക്കാതെ, ആ നേരത്തേക്ക് ആവശ്യമുള്ള അളവ് മാത്രം എടുത്ത് ചൂടാക്കുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2. ശരിയായ രീതിയില്‍ ചൂടാക്കാം
ഭക്ഷണം കേവലം ചൂടാക്കിയാല്‍ മാത്രം പോരാ, അതിലെ അണുക്കള്‍ നശിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കറികളും സൂപ്പുകളും നന്നായി തിളയ്ക്കുന്നത് വരെ ചൂടാക്കുക. മറ്റ് ഭക്ഷണങ്ങള്‍ കുറഞ്ഞത് 74 ഡിഗ്രി താപനിലയിലെങ്കിലും ചൂടാകണം. ഒരു ഡിജിറ്റല്‍ തെർമ്മോമീറ്റർ ഉണ്ടെങ്കില്‍ അത് പരിശോധിക്കുന്നത് നല്ലതാണ്. ഭക്ഷണം എല്ലാ ഭാഗത്തും ഒരുപോലെ ചൂടാകാൻ ഇടയ്ക്ക് ഇളക്കി കൊടുക്കുകയോ പാത്രം തിരിച്ചുവെക്കുകയോ ചെയ്യുക. നീരാവി പുറത്തുപോകാൻ പാത്രത്തിന്റെ അടപ്പില്‍ ചെറിയ ദ്വാരം ഇടുന്നത് നല്ലതാണ്.
3. ഒരിക്കല്‍ മാത്രം ചൂടാക്കുക
ഏറ്റവും പ്രധാനപ്പെട്ട കാര്യാമാണിത്. ഒരു തവണ ചൂടാക്കിയ ഭക്ഷണം വീണ്ടും ഫ്രിഡ്ജില്‍ വെക്കാനോ വീണ്ടും ചൂടാക്കി ഉപയോഗിക്കാനോ പാടില്ല. ബാക്കിയുണ്ടെങ്കില്‍ അത് കളയുന്നതാണ് സുരക്ഷിതം. ചില ഭക്ഷണങ്ങള്‍ വീണ്ടും ചൂടാക്കുന്നത് അത്ര നല്ലതല്ല ഇലക്കറികള്‍, കിഴങ്ങുവർഗ്ഗങ്ങള്‍ എന്നിവ വീണ്ടും ചൂടാക്കുമ്പോള്‍ അവയുടെ രുചി മാറുകയും പോഷകഗുണം കുറയുകയും ചെയ്‌തേക്കാം. ചില സാഹചര്യങ്ങളില്‍ ഇവ ദഹനപ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. ഭക്ഷണത്തിന്റെ മണമോ നിറമോ മാറിയിട്ടുണ്ടെങ്കില്‍ അത് ഉപയോഗിക്കാതെ ഉപേക്ഷിക്കുക. സുരക്ഷയ്ക്കാണ് മുൻഗണന നല്‍കേണ്ടത്.



