
തിരുവനന്തപുരം: വിമാന യാത്ര ഇനി സ്വപ്നമല്ല. വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കുറഞ്ഞിരിക്കുകയാണ്. നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് രാജ്യത്തെ ആഭ്യന്തര വിമാന യാത്രാ നിരക്ക് ഇടിഞ്ഞിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ ഡിമാൻഡ് അനുഭവപ്പെടാറുള്ള ഡിസംബർ സാമ്ബത്തിക പാദത്തിലാണ് വിമാന നിരക്ക് കുത്തനെ കുറഞ്ഞത്. ഇൻഡിഗോ, വിമാന സർവീസുകള്‍ റദ്ദാക്കിയതാണ് ഈ ഇടിവിന് കാരണം എന്നാണ് വിദഗ്‌ധർ പറയുന്നത്. പൈലറ്റുമാർക്ക് കൂടുതല്‍ വിശ്രമ സമയം നല്‍കിയതിനെ തുടർന്ന് നൂറുകണക്കിന് വിമാന സർവീസുകളാണ് ഇൻഡിഗോ അന്ന് റദ്ദാക്കിയത്.
ഡിസംബർ പാദത്തില്‍ ടിക്കറ്റ് നിരക്ക് ഒരു ശതമാനമാണ് കുറഞ്ഞതെന്ന് എലാറ കാപ്പിറ്റല്‍ പുറത്തുവിട്ട റിപ്പോർട്ടില്‍ പറയുന്നു. 2024ല്‍ 5485 രൂപയായിരുന്ന വിമാന ടിക്കറ്റ് നിരക്ക് 2025ല്‍ 5436 രൂപയിലേക്ക് താഴ്ന്നിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ആഭ്യന്തര വ്യോമഗതാഗതത്തിലെ 300 റൂട്ടുകളിലെ നിരക്കുകളില്‍ ഡിസംബർ പാദത്തില്‍ ആറ് ശതമാനം കുറവ് അനുഭവപ്പെട്ടതായി എലാറ കാപിറ്റലിലെ റിപ്പോർട്ടില്‍ പറയുന്നു. കൂടാതെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിലും കഴിഞ്ഞ വർഷം ഗണ്യമായ കുറവുണ്ടായതായി ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ രേഖകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ജനുവരി മുതല്‍ മാർച്ച് വരെയുള്ള മാസങ്ങളില്‍ 43.2 ദശലക്ഷം വിമാനയാത്രികർ ഉണ്ടായിരുന്നെങ്കില്‍ ഏപ്രില്‍-ജൂണ്‍ കാലയവളില്‍ 42 ദശലക്ഷമായി കുറയുകയായിരുന്നു. ജൂലൈ-സെപ്റ്റംബർ മാസങ്ങളില്‍ വീണ്ടും യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചിരുന്നു. ഈ കാലയളവില്‍ 38.2 ദശലക്ഷമായാണ് കുറഞ്ഞത്.



