
മലപ്പുറം: കീഴിശേരി അറഫ നഗർ മുറത്തിക്കൊണ്ട് കാറ്ററിങ് ഗോഡൗണിന് തീപിടിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം. ഭക്ഷണം തയ്യാറാക്കുന്നതിനിടെ തീ പടരുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
മുക്കം, തിരുവാലി, മലപ്പുറം, മഞ്ചേരി ഫയർ സ്റ്റേഷനുകളില്‍ നിന്നുള്ളവരും കരിപ്പൂരിലെ പ്രത്യേക ഫയർ എൻജിനും എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഗോഡൗണില്‍ നിന്നുള്ള തീ സമീപത്തെ വീടുകളിലേക്കും പടർന്നു. അപകടത്തില്‍ ഇതുവരെ ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


