പ്രതിസന്ധികളൊടു പൊരുതി യുവതലമുറ ജീവിത വിജയം നേടണമെന്ന് എറണാകുളം അസിസ്റ്റൻ്റ് കളക്ടർ പാർവ്വതി ഗോപകുമാർ.

Spread the love

വൈക്കം:പ്രതിസന്ധികളൊടു പൊരുതി യുവതലമുറ ജീവിത വിജയം നേടണമെന്ന് എറണാകുളം അസിസ്റ്റൻ്റ് കളക്ടർ പാർവ്വതി ഗോപകുമാർ.
വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ നവതി ആഘോഷങ്ങളുടെ ഭാഗമായി

video
play-sharp-fill

വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമായി സംഘടിപ്പിച്ച യുവത്വം വിവേകാനന്ദം എന്ന ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അവർ.
യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് അധ്യക്ഷത വഹിച്ചു.

വിദ്യാർഥികളുടേയും യുവാക്കളുടേയും കഴിവുകളെ പരിപോഷിപ്പിക്കാനാണ് വിവേകാനന്ദൻ്റെ ജന്മദിനത്തിൽ സവിശേഷപരിപാടിക്ക് തുടക്കം കുറിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈക്കം വടക്കേ നടയിലുള്ള കെ എൻ എൻ സ്മാരക എൻ എസ് എസ് ആഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. ആദ്ധ്യാത്മിക മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടത്തി.
യൂണിയൻ വൈസ് പ്രസിഡൻ്റ്

പി.വേണുഗോപാൽ, യൂണിയൻ സെക്രട്ടറി അഖിൽ ആർ. നായർ , എൻ. മധു ,കെ.ജയലക്ഷ്മി, പി.എൻ. രാധാകൃഷ്ണൻ നായർ, പി.എസ്. വേണുഗോപാലൻ നായർ, കെ എൻ സജ്ഞീവ് തുടങ്ങിയവർ പ്രസംഗിച്ചു