
പത്തനംതിട്ടയില്‍ ജനല്‍ വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം. അറുകാലിക്കല്‍ തനൂജ് കുമാർ – ആര്യ ദമ്ബതികളുടെ മകൻ ദ്രുപദ് തനൂജ് ആണ് മരിച്ചത്.
അടൂർ ഏഴംകുളത്താണ് സംഭവം. വീടുപണിക്കായി പണിത് വച്ചിരുന്ന ജനല്‍ വീണാണ് മരണം സംഭവിച്ചത്. ഉച്ചയോടുകൂടിയാണ് ദാരുണമായ സംഭവം നടന്നത്.
കുട്ടി ജനല്‍പ്പാളിയില്‍ പിടിച്ച് വലിച്ചപ്പോള്‍ ദേഹത്തേക്ക് പതിക്കുകയായിരുന്നു. തലയ്ക്ക് ആണ് ഗുരുതരമായി പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടം നടന്ന ഉടൻ തന്നെ കുട്ടിയെ അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓമല്ലൂർ കെ.വി. യു.പി. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ദ്രുപദ്.




