വൈക്കം കുലശേഖരമംഗലം തേവലക്കാട്ട് ശ്രീധന്വന്തരി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ചു നടന്ന രുക്മിണി സ്വയംവര ഘോഷയാത്ര ഭക്തി നിർഭരമായി.

Spread the love

കുലശേഖരമംഗലം : വൈക്കം കുലശേഖരമംഗലം തേവലക്കാട്ട് ശ്രീധന്വന്തരി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ചു നടന്ന രുക്മിണി സ്വയംവര ഘോഷയാത്ര ഭക്തി നിർഭരമായി.

video
play-sharp-fill

ചാത്തനാട്ട് ക്ഷേത്രത്തിൽ നിന്ന് പൂത്താലം, വാദ്യഘോഷം എന്നിവയുടെ അകമ്പടിയോടെ സ്വയം വരഘോഷയാത്ര 12.10 ന് ക്ഷേത്രത്തിൽ പ്രവേശിച്ച് പ്രദക്ഷിണത്തിന് ശേഷം യജ്ഞവേദിയിൽ പ്രവേശിപ്പിച്ച് പൂത്താലങ്ങൾ സമർപ്പിച്ചു.

തുടർന്ന് രുക്മിണി സ്വയംവരം നടത്തി. പൂജാ കർമങ്ങൾക്ക് ക്ഷേത്രം തന്ത്രി വടശേരി ഇല്ലത്ത് പരമേശ്വരൻ നമ്പൂതിരി,യജ്ഞാചാര്യൻ ഭാഗവതരത്നം കൃഷ്ണറാംപുന്നപ്ര,
ക്ഷേത്രംമേൽശാന്തി യദുകൃഷ്ണൻ തുടങ്ങിയവർ കാർമികത്വം വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

12ന് രാവിലെ 11ന് കുചേല സദ്ഗതി.13ന് രാവിലെ 8.30ന് സ്വധാമഗമനം. 9.30ന് അവഭൃത സ്നാന ഘോഷയാത്ര, വൈകുന്നേരം അഞ്ചിന് കുംഭകുടഘോഷയാത്ര. 14ന് മകരസംക്രമ ഉത്സവം.

വൈകുന്നേരം അഞ്ചിന് ദേശതാലപ്പൊലി, രാത്രി ഒൻപതിന് വലിയ ഗുരുതി. വി.ആർ. വിശ്വനാഥൻ, മനോജ്മോഹനൻ,ആർ. ശശിധരൻപിള്ള, പി.ആർ. രാധാകൃഷ്ണൻ,പി.ബാലകൃഷ്ണപിള്ള, മാലിനിവടക്കേമാളിയേക്കൽ, രാജശ്രീ മനോജ് എന്നിവർ നേതൃത്വം നൽകി.