ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: കണ്ഠര് രാജീവര് ആശുപത്രി വിട്ടു, സബ്ജയിലിലേക്ക് മാറ്റി

Spread the love

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസില്‍ റിമാൻഡിലുള്ള തന്ത്രി കണ്ഠര് രാജീവരെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. തുടർന്ന് തന്ത്രി രാജീവരെ സബ്ജയിലിലേക്ക് മാറ്റി.

video
play-sharp-fill

ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാർജ് ആയത്.

ഇന്നലെ രാവിലെ സ്പെഷ്യല്‍ സബ് ജയിലില്‍ വെച്ച്‌ തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും തുടർന്ന് ജനറല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെ നിന്നും പരിശോധനയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. മെഡിക്കല്‍ കോളേജില്‍ ഐസിയുവിലേക്ക് മാറ്റിയ തന്ത്രിയെ 24 മണിക്കൂർ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ഇന്ന് ഡിസ്ചാർജ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group