
പത്തനംതിട്ട: വൈദ്യപരിശോധനയ്ക്കായി പോലീസ് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് നേരെ കനത്ത പ്രതിഷേധം. വാഹനം ആശുപത്രി വളപ്പിലെത്തിയപ്പോള്‍ പാഞ്ഞെടുത്ത ഡിവൈഎഫ്‌ഐ, യുവമോർച്ച പ്രവർത്തകർ രാഹുലിനെതിരെ മുദ്രവാക്യം വിളിക്കുകയും കൂകി വിളിക്കുകയും ചെയ്തു.
രാഹുല്‍ എത്തിയ വാഹനം പ്രതിഷേധക്കാർ തടഞ്ഞു. സ്ഥലത്ത് വിന്യസിച്ചിരിക്കുന്ന നൂറുകണക്കിന് പോലീസുകാർ ഏറെ പണിപ്പെട്ടാണ് രാഹുലിനെ വാഹനത്തില്‍ നിന്നും പുറത്തിറക്കി ആശുപത്രിക്ക് ഉള്ളിലേക്ക് പ്രവേശിപ്പിച്ചത്. പ്രതിഷേധക്കാർ ആശുപത്രിയുടെ പുറത്ത് തമ്ബടിച്ചിരിക്കുകയാണ്.



