
റായ്പുർ: നാലാം ക്ലാസിലെ പരീക്ഷയ്ക്കായി തയാറാക്കിയ ചോദ്യപ്പേപ്പറിൽ മതനിന്ദയെന്ന് ആരോപിച്ച് ഛത്തീസ്ഗഢിൽ സർക്കാർ സ്കൂളിലെ ഹെഡ്‌മിസ്ട്രസിന് സസ്പെൻഷൻ.
അർധ വാർഷിക പരീക്ഷയുടെ ഭാഗമായി ഇംഗ്ലിഷ് ഭാഷയുടെ പരീക്ഷാ ചോദ്യപേപ്പറാണ് വിവാദത്തിലായത്. മോനയുടെ നായ്ക്കുട്ടിയുടെ പേരെന്ത്? എന്നുള്ള ചോദ്യത്തിന് താഴെ നൽകിയിരിക്കുന്ന ഉത്തരങ്ങളിൽ നിന്ന് ഒന്ന് തെരഞ്ഞെടുക്കാൻ ആയിരുന്നു നിർദ്ദേശം. ഉത്തരങ്ങളാകട്ടെ, റാം, ബാല, ഷേരു, ഇവയൊന്നുമല്ല എന്നായിരുന്നു. ഇതിലെ റാം എന്ന പേരാണ് വിവാദത്തിനു കാരണം.
ചോദ്യപേപ്പർ തയാറാക്കിയത് നക്തി (ഖപ്രി) യിലെ സർക്കാർ പ്രൈമറി സ്കൂൾ ഹെഡ്മിസ്ട്രസ് ആയ ശിഖ സോണി ആണ്. ചോദ്യപേപ്പറിന്റെ മോഡറേറ്റർ ആയിരുന്ന നർമദ വർമയ്ക്ക് എതിരെയും അച്ചടക്ക നടപടി എടുത്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
.




