
പാലക്കാട്: പുറത്താക്കിയ ആളിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് പാർട്ടിക്ക് ബാധ്യതയൊന്നുമില്ലെന്ന് പാലക്കാട് ഡിസിസി അധ്യക്ഷൻ എ.തങ്കപ്പൻ. രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലായ സംഭവത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ ചെയ്തതിന് രാഹുല്‍ തന്നെ അനുഭവിക്കണമെന്നും അദ്ദേഹത്തിന്റെ കേസില്‍ അഭിപ്രായം പറയേണ്ട കാര്യം കോണ്‍ഗ്രസിനില്ലെന്നും ഡിസിസി അധ്യക്ഷൻ വ്യക്തമാക്കി. എംഎല്‍എ സ്ഥാനം രാജിവയ്ക്കണോ എന്ന് അദ്ദേഹം സ്വയം തീരുമാനിക്കേണ്ട കാര്യമാണ്.
സ്ത്രീ പീഡന പരാതി ഉയർന്നപ്പോള്‍ തന്നെ സംഘടനാ മര്യാദയുടെ ഭാഗമായി ആദ്യം സസ്പെൻഡും പിന്നീട് ഡിസ്മിസും ചെയ്തു. ഇനിയെല്ലാം അയാള്‍ സ്വയം അനുഭവിക്കണമെന്നും കോണ്‍ഗ്രസ് പാർട്ടിക്ക് അദ്ദേഹത്തിന്റെ ബാധ്യത ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്നും എ. തങ്കപ്പൻ കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



