
മൂന്നാമത്തെ ബലാത്സംഗ കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരിച്ച് ആദ്യ കേസിലെ പരാതിക്കാരി. ലോകം കേള്‍ക്കാത്ത നിലവിളി ദെെവം കേട്ടുവെന്നും നന്ദിയുണ്ടെന്നും അവർ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:-
‘പ്രിയപ്പെട്ട ദെെവമേ, ഇത്രയും വേദനയിലും ഞങ്ങള്‍ക്ക് ധെെര്യം നല്‍കിയതിന് നന്ദി. ഇരുട്ടില്‍ എന്താണ് നടന്നതെന്ന് നീ കണ്ടതാണ്. ലോക കേള്‍ക്കാത്ത നിലവിളി നീ കേട്ടു. ഞങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോഴും ഞങ്ങളുടെ കുഞ്ഞുങ്ങളെ ഞങ്ങളില്‍ നിന്ന് ബലപ്രയോഗത്തിലൂടെ അകറ്റിയപ്പോഴും നീ താങ്ങായി നിന്നു. നമ്മുടെ മാലാഖ കുഞ്ഞുങ്ങള്‍ സ്വർഗത്തില്‍ നിന്ന് ഞങ്ങളോട് ക്ഷമിക്കട്ടെ. പ്രത്യേകിച്ച് തെറ്റായ ഒരു പിതാവിനെ തിരഞ്ഞെടുത്തതിന്. ആക്രമണത്തില്‍ നിന്നും ഭയത്തില്‍ നിന്നും നീ നമ്മെ മുക്തമാക്കി. നമ്മുടെ കുഞ്ഞുങ്ങള്‍, എന്റെ കണ്ണുനീർ സ്വർഗത്തില്‍ എത്തിയാല്‍ അവരോട് ഒരു കാര്യം പറയട്ടെ.. അമ്മ ഒരിക്കലും നിന്നെ മറന്നിട്ടില്ല. നിന്നെ വീണ്ടും കണ്ടുമുട്ടുന്നത് വരെ ഹൃദയത്തില്‍ കൊണ്ടുനടക്കും’.

Whatsapp Group 1 | Whatsapp Group 2 |Telegram Group



