
.പത്തനംതിട്ട: ലൈംഗിക പീഡനക്കേസില്‍ തനിക്കെതിരെ പരാതി നല്‍കിയ യുവതിയുമായി മുൻപ് ബന്ധമുണ്ടായിരുന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ സമ്മതിച്ചു.
സോഷ്യല്‍ മീഡിയ വഴിയാണ് പരാതിക്കാരിയെ പരിചയപ്പെട്ടതെന്നാണ് രാഹുല്‍ പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. എന്നാല്‍, പരാതിയില്‍ പറയുന്നതുപോലെ യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പത്തനംതിട്ട സ്വദേശിനിയായ യുവതി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നാണ് എസ്.ഐ.ടി സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
യുവതി നല്‍കിയ പരാതികളില്‍ രാഹുലിനെതിരെ രജിസ്റ്റർ ചെയ്യുന്ന മൂന്നാമത്തെ കേസാണിത്.
ക്രൂരമായ പീഡനം, സാമ്ബത്തിക ചൂഷണം തുടങ്ങിയ ഗൗരവകരമായ ആരോപണങ്ങളാണ് പരാതിയിലുള്ളത്. ബലാത്സംഗം, നിർബന്ധിത ഭ്രൂണഹത്യ, വിശ്വാസവഞ്ചന, സാമ്ബത്തികമായ ചൂഷണം, ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. യുവതിയെ ലൈംഗികമായും സാമ്ബത്തികമായും ചൂഷണം ചെയ്‌തെന്നും ശാരീരികമായി ഉപദ്രവിച്ചെന്നുമാണ് കേസിലെ പ്രധാന കണ്ടെത്തലുകള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതിയ പരാതി കൂടി എത്തിയതോടെ രാഹുലിനെതിരെ മൂന്ന് ബലാത്സംഗ കേസുകളാണ് നിലവിലുള്ളത്. പുതിയ കേസില്‍ പാലക്കാട് നിന്ന് അറസ്റ്റ് ചെയ്ത രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്ബില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. പത്തനംതിട്ട സ്വദേശിനി ഇമെയില്‍ വഴി നല്‍കിയ പരാതിയിലാണ് രാഹുലിനെ പാലക്കാട്ടെ കെപിഎം റീജ്യൻസി ഹോട്ടലില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.




