ഏത് നിമിഷവും നിലംപതിക്കാം, കുട്ടിക്കാനം വളഞ്ഞങ്ങാനത്ത് റോഡിലേക്ക് ചരിഞ്ഞ് വൈദ്യുതി പോസ്റ്റുകൾ ; തിരിഞ്ഞു നോക്കാതെ കെ എസ് ഇ ബി

Spread the love

വളഞ്ഞങ്ങാനം : കോട്ടയം-കുമളി റൂട്ടില്‍ കുട്ടിക്കാനം വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിനു സമീപം റോഡിലേക്ക് ചരിഞ്ഞു നിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ അപകട ഭീഷണി ഉയർത്തുന്നു. 
ഇന്നലെ പകലും രാത്രിയുമായി താഴ്ന്നു കിടക്കുന്ന കേബിളിൽ  വാഹനങ്ങൾ ഉടക്കി മൂന്നു പോസ്റ്റുകൾ റോഡിൽ വീണു.

video
play-sharp-fill

ഒരെണ്ണം ഏത് നിമിഷവും വീഴാമെന്ന നിലയിൽ റോഡിലേക്ക് ചരിഞ്ഞു നിൽക്കുകയാണ്.

ദിനംപ്രതി നൂറു കണക്കിന് അയ്യപ്പ ഭക്തരും സഞ്ചാരികളും തങ്ങുന്ന സ്ഥലത്ത് ഇത്തരമൊരു അപകട കെണിയിരുന്നിട്ടും കെ എസ് ഇ ബി ഇതുവരെ ഇത് മാറ്റുകയോ പുനസ്ഥാപിക്കുകയോ ചെയ്തിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group