
കണ്ണൂർ: കണ്ണൂർ അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ നാട്ടുകാർക്ക് ഭീതിപരത്തിയ കടുവ കൂട്ടിലായി. ഇന്നലെ (വെള്ളി) രാത്രിയോടെ വനപാലകർ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കടുവയെ വയനാട്ടിലേക്ക് കൊണ്ടുപോയി.
പാലത്തുംകടവിലെ പുല്ലാട്ടുകുന്നേൽ പരിസരവാസിയുടെ നാല് പശുക്കളെ കടുവ ആക്രമിച്ചു കൊന്നിരുന്നു. കൂട്ടില്‍ തളം കെട്ടിക്കിടന്ന രക്തത്തിൽ കടുവയുടെ കാല്പ്പാദവും ഉണ്ടായിരുന്നു. തുടർന്ന് നാട്ടുകാർ വലിയ ഭീതിയിലായിരുന്നു. ഒടുവിൽ ഭീതിപടർത്തിയ കടുവ തന്നെയാണ് പിടിയിലായതെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.


