video
play-sharp-fill

അപകടമുണ്ടായപ്പോൾ ശ്രീറാമിനൊപ്പമുണ്ടായിരുന്നത് പ്രവാസി മലയാളിയുടെ ഭാര്യ: സുഹൃത്തെന്ന് ശ്രീറാം: അപകടം അഘോഷ പാർട്ടിയ്ക്ക് ശേഷം മടങ്ങുമ്പോൾ

അപകടമുണ്ടായപ്പോൾ ശ്രീറാമിനൊപ്പമുണ്ടായിരുന്നത് പ്രവാസി മലയാളിയുടെ ഭാര്യ: സുഹൃത്തെന്ന് ശ്രീറാം: അപകടം അഘോഷ പാർട്ടിയ്ക്ക് ശേഷം മടങ്ങുമ്പോൾ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകനെ ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഐഎഎസ് ഉദ്യോഗസ്ഥനൊപ്പം കാറിലുണ്ടായിരുന്നത് പ്രവാസിയുടെ ഭാര്യയെന്ന് റിപ്പോർട്ട്. ശ്രീറാം തിരുവനന്തപുരത്ത് എത്തിയ ശേഷം ഫോണിലൂടെ സൗഹൃദത്തിലായ ഇരുവരും രാത്രിയിൽ കറക്കം പതിവായിരുന്നതായാണ് സൂചന ലഭിക്കുന്നത്.  ഉപരിപഠനത്തിനുശേഷം രണ്ടാഴ്ചമുമ്പ് വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശ്രീറാം വെങ്കിട്ടരാമന്‍ ഇന്നലെ തിരുവനന്തപുരത്തെ ഒരു ക്ലബില്‍ തന്റെ വനിതാ സുഹൃത്തും ഗള്‍ഫുകാരന്റെ ഭാര്യയായ വഫ ഫിറോസുമായി അടിച്ചുപൊളിച്ച്‌ മടങ്ങുമ്പോഴാണ് മാദ്ധ്യമ പ്രവര്‍ത്തകനായ കെ.എം ബഷീ‌റിനെ ഇടിച്ചുകൊന്നത്.

ക്ലബില്‍ രാത്രി എട്ടരയോടെയെത്തിയ ഇരുവരും ഒരുമിച്ച്‌ ആഹാരം കഴിക്കുകയും ഏറെ നേരം ക്ളബ്ബിലും പരിസരത്തും ചുറ്രിക്കറങ്ങുകയും ക്ളബ്ബ് പരിസരത്ത് കാറില്‍ ഇരുന്ന് മദ്യപിക്കുകയും ചെയ്തശേഷം രാത്രി വൈകി വഫഫിറോസുമായി താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് ശ്രീറാം ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലസ്ഥാനത്ത് ചുമതലയേറ്റശേഷം ഫോണ്‍വഴിയാണ് ശ്രീറാമും വഫ ഫിറോസുമായി സൗഹൃദത്തിലായത്. വഫയുടെ ഭര്‍ത്താവ് ഫിറോസ് ഗള്‍ഫിലാണ്. അപകടസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരും പൊലീസും ശ്രീറാമിനെ തിരിച്ചറിഞ്ഞെങ്കിലും ഒപ്പമുണ്ടായിരുന്ന വഫ ശ്രീറാമിന്റെ ഭാര്യയാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് മ്യൂസിയം സ്റ്റേഷനിലെത്തിയശേഷമാണ് ഇവര്‍ ശ്രീറാമിന്റെ സുഹൃത്താണെന്ന് വെളിപ്പെട്ടത്. മദ്യലഹരിയില്‍ കാല് നിലത്തുറയ്ക്കാതെ നില്‍ക്കുകയായിരുന്ന ശ്രീറാമിനെ രക്ഷിക്കാനായി വാഹനം ഓടിച്ച്‌ ഒരാളെ ഇടിച്ചുകൊന്നത് താനാണെന്ന് വെളിപ്പെടുത്തി കുറ്റം ഏറ്റെടുക്കാന്‍ വഫ ഫിറോസ് തയ്യാറായതും ഇവര്‍ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നു.

ശ്രീറാമിന്റെ ഉറ്റ സുഹൃത്തെന്ന നിലയില്‍ ഇവരെ കൂടുതല്‍ ചോദ്യം ചെയ്യാനോ കസ്റ്റഡിയില്‍ സൂക്ഷിക്കാനോ തയ്യാറാകാരെ ഊബര്‍ ടാക്സി വിളിച്ചുവരുത്തി വീട്ടിലേക്ക് വിട്ടയക്കുകയായിരുന്നു. പിന്നീട് മാദ്ധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് രാത്രി ഇവരെ വിളിച്ചുവരുത്തി വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും പിന്നീട് ഇവരെ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു.
മൂന്നാറിലെ കയ്യേറ്റത്തിനെതിരെ കർശന നടപടി സ്വീകരിച്ചതിലൂടെ മാധ്യമങ്ങൾക്ക് ശ്രീറാം ഹീറോ ആയി മാറിയിരുന്നു. എന്നാൽ , അപകടത്തിലൂടെ ഇതേ മാധ്യമങ്ങൾ തന്നെ ശ്രീറാമിന് വില്ലൻ പരിവേഷം ചാർത്തി നൽകിയിരിക്കുകയാണ്.