ഫറോക്കിൽ അജ്ഞാതൻ ടു വീലർ വർക് ഷോപ്പിന് തീയിട്ടു ; മൂന്ന് വാഹനങ്ങൾ പൂർണ്ണമായും അഞ്ചെണ്ണം ഭാഗികമായും കത്തി നശിച്ചു

Spread the love

കോഴിക്കോട് : ഫറോക്കിൽ അജ്ഞാതൻ ടു വീലർ വർക് ഷോപ്പിന് തീയിട്ടു.

video
play-sharp-fill

ഫറോക്ക് നല്ലൂര് അത്തം വളവിൽ പ്രവർത്തിക്കുന്ന (ചിന്ത്മോട്ടോഴ്സ്)ടൂവിലർ വർക്ക് ഷോപ്പിനാണ് അജ്ഞാതൻ തീ വെച്ചത്.

ഇന്നലെ രാത്രി 12.30ടെയാണ് സംഭവം, തീ പിടിത്തതിൽ മൂന്ന് വണ്ടികൾ പൂർണ്ണമായും അഞ്ച് വണ്ടികൾ ഭാഗികമായും കത്തി നശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കടയിലേക്ക് എത്തിയതിന്റെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്, എന്നാൽ ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

സംഭവത്തിൽ കടയുടമ സജി ഫറോക് പോലീസിൽ പരാതി നൽകി. ഏഴ് ലക്ഷത്തോളം രൂപയുടെ നാശനഷ്‌ടമുണ്ടായെന്ന് കടയുടമ പറഞ്ഞു.