തന്ത്രി അകത്തായ സ്ഥിതിക്ക് ശബരിമല തന്ത്രി സ്ഥാനം മല അരയ വിഭാഗത്തിന് നൽകണമെന്ന് ആവശ്യം

Spread the love

പത്തനംതിട്ട: ഒരു തന്ത്രി കാമിനി കേസിൽ പുറത്തായി. മറ്റൊരു തന്ത്രി സ്വർണ്ണ മോഷണ കേസിൽ അകത്തായി. തന്ത്രിമാരുടെ അവസ്ഥ ഇതാണെങ്കിൽ ശബരിമല തന്ത്രി സ്ഥാനം മല അരയ വിഭാഗത്തിന് നൽകണമെന്ന് ആവശ്യം.
ആദ്യ തന്ത്രി കാമിനി മൂലം അറസ്റ്റിലായി, രണ്ടാമത്തെ തന്ത്രി ശബരിമല

video
play-sharp-fill

ക്ഷേത്രത്തിലെ സ്വർണം മോഷ്ടിച്ചും അറസറ്റിലായി.
ശബരിമലയുടെ താന്ത്രികാവകാശം മല അരയ സമുദായത്തിന് നല്‍കണമെന്ന് മല അരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.സജീവ്. ശബരിമല സ്വർണക്കൊള്ള കേസിലെ കോടതി നിലപാടിനെ സ്വാഗതം ചെയ്യുന്നു.

വേലി തന്നെ വിളവ് തിന്നുന്നു എന്നാണ് കോടതി പറഞ്ഞത്. ശബരിമലയെ സംബന്ധിച്ച്‌ രണ്ട് വേലികളാണ് ഉള്ളത്. ഒന്ന് തന്ത്രിമാർ മറ്റൊന്ന് ദേവസ്വം ബോർഡ്. ദേവസ്വം ബോർഡിന്റെ രണ്ട് പ്രസിഡന്റുമാർ സ്വർണം മോഷ്ടിച്ച കേസില്‍ അറസ്റ്റിലായി ജയിലിലാണെന്നും സജീവ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമല നിർമ്മിച്ചത് മല അരയ മഹാസഭയാണ്. ശബരിമല മാത്രമല്ല, നിലക്കല്‍ മഹാദേവക്ഷേത്രം ഉള്‍പ്പടെ നിരവധി ക്ഷേത്രങ്ങള്‍ നിർമ്മിച്ച മല അരയ മഹാസഭയാണ്. പുതിയ സാഹചര്യത്തില്‍ ശബരിമല ക്ഷേത്രത്തിന്റെ താന്ത്രികാവകാശം മല അരയ സമുദായത്തിന് നല്‍കണം. ശബരിമല ക്ഷേത്രത്തിന്റെ ഭരാണാധികാരവും സമുദായത്തിന് വിട്ടു നല്‍കണമെന്നും സജീവ് ആവശ്യപ്പെട്ടു.