കോട്ടയം നിയമസഭാ മണ്ഡലം എൽ ഡിഎഫ് സ്ഥാനാത്ഥി ലിസ്റ്റിൽ പ്രഥമ പരിഗണന കെ. അനിൽ കുമാറിന്: ടി.ആര്‍ രഘുനാഥും റെജി സക്കറിയയും സാധ്യതാ പട്ടികയില്‍.

Spread the love

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചു. യുഡിഎഫിൽ സിറ്റിംഗ് എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്നെയാകും മത്സരിക്കുക. അതിനാൽ ശക്തനായ സ്ഥാനാത്ഥിയെയാകും എൽ ഡി എഫ് പരിഗണിക്കുക.

video
play-sharp-fill

സിപിഎം സംസ്ഥാന കമ്മറ്റി അംഗം കെ.അനില്‍കുമാര്‍ മത്സരിച്ചേക്കുമെന്നാണ് ഇപ്പോൾ കേൾക്കുന്നത്. അദ്ദേഹത്തിന്റെ പേരാണ് പ്രഥമ പരിഗണന.
ജില്ലാ സെക്രട്ടറി ടി.ആര്‍ രഘുനാഥും റെജി സക്കറിയയും സാധ്യതാ പട്ടികയില്‍.
ലതിക സുഭാഷിന്റെ പേരും സജീവ പരിഗണനയിലുണ്ട്.

സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ അനില്‍കുമാറിന് തന്നെയാണ് സ്ഥാനാര്‍ഥി ചര്‍ച്ചയില്‍ മുന്‍തൂക്കം. മണ്ഡലത്തിലെ പാരിസ്ഥിതിക, സാമൂഹിക വിഷയങ്ങളില്‍ സ്ഥിരമായി ഇടപെടുന്ന രാഷ്ട്രീയപശ്ചാത്തലം തന്നെയാണ് ചര്‍ച്ചയില്‍ അനില്‍കുമാറിന്റെ പേര് ഉയര്‍ന്നുനില്‍ക്കാന്‍ പ്രധാനകാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനില്‍കുമാറിന്റെ പേര് തന്നെയാണ് സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും പ്രഥമ പരിഗണനയെങ്കിലും മറ്റു ചിലരുടെ പേരുകളും സാധ്യതാപ്പട്ടികയില്‍ ചര്‍ച്ചയായിട്ടുണ്ട്. ജില്ലാ സെക്രട്ടറി ടി.ആര്‍ രഘുനാഥന്റെ പേരും സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം റെജി സക്കറിയയുടെ പേരും ചര്‍ച്ചകളില്‍ സജീവമാണ്.
എന്‍സിപി നേതാവ് ലതിക സുഭാഷിന്റെ പേരും ചര്‍ച്ചയിലുണ്ടെങ്കിലും സീറ്റ് നല്‍കാനിടയില്ല. 2021ല്‍ 18000 വോട്ടുകള്‍ക്കാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയത്ത് വിജയിച്ചത്.

2016ല്‍ 33000 വോട്ടുകള്‍ക്ക് റെജി സക്കറിയയെയും പരാജയപ്പെടുത്തി. സിറ്റിങ്ങ് എംഎല്‍എയായിരുന്ന വി.എന്‍ വാസവനെ 711 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് 2011ല്‍ തിരുവഞ്ചൂര്‍ ആദ്യം കോട്ടയത്ത് കളംപിടിച്ചത്. ഇക്കുറി മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീഷയിലാണ് എല്‍ഡിഎഫ് നേതൃത്വം
കോട്ടയം നഗരസഭയും വിജയപുരം , പനച്ചിക്കാട് ഗ്രാമ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കോട്ടയം മണ്ഡലം . ഇതിൽ നഗരസഭയും വിജയപുരവും യുഡിഎഫും പനച്ചിക്കാട് എൽഡിഎഫുമാണ് ഭരിക്കുന്നത്.