കോഴിക്കോട് സ്കൂൾ ബസ് കടന്നുപോകുന്നതിനിടെ സ്ഫോടനം; പൊട്ടിയത് പുതുവർഷാഘോഷത്തിൽ ബാക്കി വന്ന പടക്കം; പോലീസ് കേസെടുത്തു

Spread the love

കോഴിക്കോട്: നാദാപുരം പുറമേരിയിൽ സ്കൂൾ ബസ് കടന്നു പോകുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിൽ പൊട്ടിയത് പടക്കമെന്ന് സ്ഥിരീകരണം. ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

video
play-sharp-fill

ഇന്നലെ രാവിലെയാണ് സ്‌കൂള്‍ ബസ് കടന്ന് പോയ ഉടനെ പൊട്ടിത്തെറിയുണ്ടായത്. ബസിന്റെ ടയര്‍ കയറിയ ഉടനെ പൊട്ടിത്തെറിക്കുകയായിരുന്നു. ഉഗ്ര ശബ്ദം കേട്ടതിനെ തുടര്‍ന്ന് ഡ്രൈവര്‍ പുറത്തിറങ്ങി പരിശോധിച്ചപ്പോഴാണ് സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് മനസിലായത്.

വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ എത്തിച്ച ശേഷമാണ് ഡ്രൈവര്‍ സംഭവം പോലീസില്‍ അറിയിച്ചത്. നാദാപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പുതുവത്സരാഘോഷത്തിനിടെ ഉപേക്ഷിച്ച പടക്കം ബസിന്റെ ടയര്‍ കയറിയതിനെ തുടര്‍ന്ന് പൊട്ടിയതാകാമെന്നു പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധനയില്‍ സ്‌ഫോടക വസ്തുവിന്റെ ഭാഗങ്ങള്‍ റോഡില്‍ നിന്നും കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ സ്‌ഫോടക വസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതിനു പോലീസ് കേസെടുത്തു.