ശബരിമലയിൽ ദര്‍ശനത്തിനെത്തിയ എസ്ഐയുടെ എടിഎം കാർഡ് കൈക്കലാക്കി 10,000 രൂപ കവർന്നു; സ്വകാര്യ കമ്പനിയുടെ താത്കാലിക ജീവനക്കാരൻ പിടിയിൽ

Spread the love

ശബരിമല: ശബരിമലയിൽ എസ്ഐയുടെ എടിഎം കാർഡ് കൈക്കൽ ആക്കി 10,000 രൂപ കവർന്ന സ്വകാര്യ കമ്പനിയുടെ താത്കാലിക ജീവനക്കാരൻ പിടിയിൽ.

video
play-sharp-fill

തമിഴ്നാട്ടില്‍നിന്ന് ദര്‍ശനത്തിനെത്തിയ ചെന്നൈയിലെ എസ്‌ഐ വടിവേലിന്റെ എടിഎം കാര്‍ഡാണ് മോഷ്ടിച്ചത്. 15-ാം നമ്പർ കൗണ്ടറില്‍ നിന്ന് എസ്‌ഐ വടിവേല്‍ 1460 രൂപയുടെ അപ്പം, അരവണ പ്രസാദം എന്നിവ വാങ്ങിച്ചു. ശേഷം പണമടക്കുന്നതിനായി എടിഎം കാര്‍ഡ് സൈ്വപ്പ് ചെയ്യാന്‍ കൗണ്ടറിലെ താത്കാലിക ജീവനക്കാരനായ ജിഷ്ണുവിന് നല്‍കി. ഈ സമയം ജിഷ്ണു എടിഎം കാര്‍ഡിന്റെ രഹസ്യ നമ്പർ മനസ്സിലാക്കി. പണം ക്രെഡിറ്റ് ആയതിന് ശേഷം എസ്‌ഐ സൈ്വപ്പ് ചെയ്യാന്‍ നല്‍കിയ കാര്‍ഡിന് പകരം ജിഷ്ണു കൈയില്‍ കരുതിയ മറ്റൊരു കാര്‍ഡാണ് തിരിച്ചുനല്‍കിയത്. എന്നാൽ എസ്ഐ ഇത് അറിഞ്ഞിരുന്നില്ല.

കുറച്ചുസമയം കഴിഞ്ഞപ്പോള്‍ സന്നിധാനത്തെ ധനലക്ഷ്മി ബാങ്ക് ശാഖയില്‍നിന്ന് 10,000 രൂപ പിന്‍വലിച്ചു. പണം പിന്‍വലിച്ചെന്ന സന്ദേശം ഫോണില്‍ ലഭിച്ചതോടെയാണ് എസ്‌ഐക്ക് ചതി മനസിലായത്. ഉടന്‍ എസ്‌ഐ ധനലക്ഷ്മി ബാങ്കിനെ വിവരം അറിയിച്ചു. ധനലക്ഷ്മി ബാങ്കു വിജിലന്‍സിന് പരാതി നല്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജിഷ്ണു പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group