മലപ്പുറത്ത് താലപ്പൊലി മഹോത്സവത്തിനിടെ സംഘർഷം; കൂട്ടയടി ഒഴിവായത് പോലീസ് ഇടപെടലിൽ

Spread the love

മലപ്പുറം: മലപ്പുറം കീഴാറ്റൂർ താലപ്പൊലി മഹോത്സവത്തിനിടെ കൂട്ടയടി. കീഴാറ്റൂർ മുതുകുർശ്ശിക്കാവ് അയ്യപ്പ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ നാടൻപാട്ടിനിടെയാണ് സംഘർഷമുണ്ടായത് അത് പിന്നീട് കൂട്ടയടിലേക്ക് എത്തുകകയിരുന്നു. പാട്ടിനൊപ്പം ഡാൻസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തില്‍ കലാശിച്ചത്.

video
play-sharp-fill

നാടൻപാട്ട് കാണാൻ വലിയ തോതില്‍ ജനങ്ങൾ എത്തിയിരുന്നു. ആദ്യം നൃത്തച്ചുവടുകളില്‍ തുടങ്ങുകയും പിന്നീടിത് കൂട്ടയടിയിലേക്ക് എത്തുകയുമായിരുന്നു. ഉടൻ തന്നെ പോലീസ് ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.