
കൊച്ചി: നൈട്രോ സൾഫാൻ ഗുളികകളുമായി യുവാവ് പിടിയിൽ. അരൂർ, പൂച്ചാക്കൽ സ്റ്റേഷനുകളിൽ വധശ്രമം, മയക്കുമരുന്ന് കച്ചവടം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് പിടിയിലായത്.
അരൂക്കുറ്റി കിഴക്കുവശം പത്മപ്രഭ വീട്ടിൽ പ്രഭജിത്താണ് അരൂർ പോലീസിൻ്റെ പിടിയിൽ ആയത്. 64 ഓളം ഗുളികകളുമായി അരൂർ പമ്പിൽ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്.
രാവിലെ എട്ടോടെ ഒരാൾ പമ്പിലെ ശുചിമുറിയിൽ കയറിയിട്ട് ഇറങ്ങുന്നില്ല എന്ന് അരൂർ പമ്പിലെ ജീവനക്കാർ പോലീസിന് വിവരം നൽകി. ശുചിമുറി തുറന്നപ്പോൾ ഇറങ്ങിയോടിയ പ്രതിയെ ഒരു കിലോമീറ്ററോളം പിന്തുടർന്നാണ് പോലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാപ്പ പ്രകാരമുള്ള തടവിന് ശേഷം ഒരു മാസം മുമ്പാണ് ഇയ്യാൾ ജയിൽ മോചിതനായത്. പ്രതിയുടെ പക്കൽ നിന്നും കിട്ടിയ ലഹരി മരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനായി എസ്ഐ അബീഷിന്റെ നേതൃത്വത്തില് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.



