ചായയ്ക്കൊപ്പം ഹെല്‍ത്തി സ്നാക്ക് ആയാലോ? രുചികരമായ ബീറ്റ്റൂട്ട് സ്നാക്ക് തയ്യാറാക്കി നോക്കൂ; റെസിപ്പി ഇതാ

Spread the love

കോട്ടയം: ആരോഗ്യകരവും രുചികരവുമായ ലഘുഭക്ഷണങ്ങള്‍ തേടുന്നവർക്ക് ബീറ്റ്റൂട്ട് സ്നാക്സ് ഒരു മികച്ച തിരഞ്ഞെടുപ്പാണ്.

video
play-sharp-fill

സാധാരണ എണ്ണപലഹാരങ്ങളേക്കാള്‍ വ്യത്യസ്തമായി പോഷകഗുണങ്ങള്‍ സമൃദ്ധമായ ബീറ്റ്റൂട്ട്, ഔഷധഗുണമുള്ള ചുക്ക്, എള്ള് എന്നിവ ചേർത്ത് ഇത് തയ്യാറാക്കുന്നു. കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം ചായക്കൊപ്പം കഴിക്കാൻ വളരെ അനുയോജ്യമാണ്.

ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബീറ്റ്റൂട്ട് – 1

വെളുത്തുള്ളി – 3

ഗോതമ്ബ് പൊടി – 1/2 കപ്പ്

അരിപ്പൊടി – 2 ടേബിള്‍സ്പൂണ്‍

കറുത്ത എള്ള് – 1 ടേബിള്‍സ്പൂണ്‍

വെളുത്ത എള്ള് – 1 ടേബിള്‍സ്പൂണ്‍

ചുക്ക് – 1/2 ടേബിള്‍സ്പൂണ്‍

കുരുമുളകുപൊടി – 1/2 ടീസ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

അല്പം എണ്ണ

തയ്യാറാക്കുന്ന വിധം

ബീറ്റ്റൂട്ട് കഴുകി തൊലി നീക്കി ചെറിയ കഷ്ണങ്ങളായി മുറിക്കുക. വേവിച്ചെടുത്ത ബീറ്റ്റൂട്ടിലേയ്ക്ക് വെളുത്തുള്ളി ചുരണ്ടി ചേർക്കുക. ഒരു ബൗളില്‍ ഗോതമ്പ് പൊടിയും, അരിപ്പൊടിയും, കറുത്ത എള്ളും, വെളുത്ത എള്ളും, ചുക്ക് പൊടിയും, കുരുമുളകുപൊടിയും, ഉപ്പും ചേർത്ത് അല്പം എണ്ണ ചേർത്ത് നന്നായി ഇളക്കുക. അരച്ചെടുത്ത ബീറ്റ്റൂട്ട് മിശ്രിതത്തിലേക്ക് ചേർത്ത് മാവ് രൂപത്തില്‍ നന്നായി കുഴക്കുക. ഇത് 15 മിനിറ്റ് അടച്ച്‌ വയ്ക്കുക. തയ്യാറാക്കിയ മാവ് ചെറിയ ഉരുളകളാക്കി വേർതിരിച്ച്‌ കട്ടി കുറച്ച്‌ പരത്തുക. നീളത്തിലും വീതിയിലും ഒരുപോലെ മുറിക്കുക. അടി കട്ടിയുള്ള ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച്‌ മുറിച്ചെടുത്ത കഷ്ണങ്ങള്‍ ഒഴിച്ച്‌ വറുത്തെടുക്കുക. തീ കുറച്ച്‌ വറുക്കുക. ചൂടോടെ കഴിക്കുക. ബാക്കി വന്നത് അടച്ചുറപ്പുള്ള ഈർപ്പമില്ലാത്ത പാത്രത്തില്‍ സൂക്ഷിക്കുക.

വൈവിധ്യമാർന്ന പോഷകഗുണങ്ങളും പ്രകൃതിദത്ത രുചികളും ഉള്ള ഈ ബീറ്റ്റൂട്ട് സ്നാക്സ്, കൃത്രിമ നിറങ്ങളോ പ്രിസർവേറ്റീവുകളോ ഇല്ലാതെ വീട്ടിലേ തന്നെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു ആരോഗ്യകരമായ ഭക്ഷണമാണ്.