കിഴങ്ങുവർഗങ്ങൾക്ക് വിളവുണ്ടായപ്പോൾ വിലയീല്ല : ചേനയും ചെമ്പും കാച്ചിലും വിറ്റഴിക്കാനാവാതെ കോട്ടയത്തെ കർഷകർ.

Spread the love

കോട്ടയം :ജില്ലയിൽ കിഴങ്ങുവർഗങ്ങൾ ആയ ചേന , ചേമ്പ്, കാച്ചിൽ” മഞ്ഞൾ തുടങ്ങിയവയുടെ വിളവെടുപ്പ് നടത്തിയ കർഷകർ വിൽപ്പന നടത്താനാകാതെ ബുദ്ധിമുട്ടുകയാണന്ന് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറിയു൦ കിഴങ്ങുകർഷകനുമായ എബി ഐപ്പ് പറഞ്ഞു.

video
play-sharp-fill

കഴിഞ്ഞ വർഷം അൻപതു രൂപായ്ക്ക് മുകളിൽ ഉണ്ടായിരുന്ന ചേനക്ക് മുപ്പതു രൂപായിൽ താഴെ മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്. കഴിഞ്ഞ വർഷം എഴുപതുരുപയിൽ മുകളിൽ ഉണ്ടായിരുന്ന ചേമ്പിന് നാൽപ്പതുരുപയിൽ താഴെ മാത്രമാണ് ലഭിക്കുന്നത്. കാച്ചിലിന് കഴിത്തവർഷ൦ അൻപതുരുപാ ഉണ്ടായിരുന്നത് ഇരുപത്തിയഞ്ചായി കുറഞ്ഞു.

മഞ്ഞളിന് പച്ചക്ക് മുപ്പതു രൂപായിൽ താഴെ മാത്രമാണ് ലഭിക്കുന്നത്. ഇഞ്ചിക്ക് നുറ്റിഅൻപതു രുപയ്ക്ക് അടുത്ത് വിലയുണ്ടകിലു൦ രോഗം വന്നു കൃഷി വ്യാപകമായി നശിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഉൽപ്പാദന൦ കൂടുതലാണ്. കിഴങ്ങുവർഗങ്ങൾക്ക് വലിയ ചെലവുവരുന്ന കഴിഞ്ഞ ആഴ്ചയിൽ കഴിഞ്ഞ തിരുവാതിര പഴുക്കിന് കച്ചവടം കാര്യമായി നടക്കാത്തതിനാൽ കടകളിൽ കിഴങ്ങുകൾ കുടി കിടക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതു൦ പ്രതിസന്ധിക്ക് കാരണമായി നിലവിൽ പ്രദേശീക കാർഷിക വിപണന കേന്ദ്രങ്ങൾ മാത്രമാണ് കർഷകരിൽ നിന്നു൦ സ൦ഭരിച്ചുകൊണ്ടിരുന്നത്. എലിശല്യ൦ രൂക്ഷമായതിനാൽ കിഴങ്ങുവർഗങ്ങൾ കൂടുതൽ കാലം സൂക്ഷിച്ചുവെയ്ക്കാനു൦ സാധിക്കുന്നില്ല ഈ കർഷകരുടെ വിളകൾ സ൦ഭരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശൃ൦ ശക്തമാണ്.