തരുന്ന റോളുകൾ ബെസ്റ്റ് ആക്കി കയ്യിൽകൊടുക്കുന്നതാണ് രീതി; പാർട്ടി സീറ്റ് നൽകിയാലും അതുപോലെ തന്നെ: എം.മുകേഷ്.

Spread the love

കൊല്ലം:നടനായുള്ള തന്റെ സമീപനവും രാഷ്ട്രീയത്തെക്കുറിച്ചുള്ള നിലപാടും തുറന്നു പറഞ്ഞ് നടനും എം എൽ എ യുമായ എം മുകേഷ്.

video
play-sharp-fill

തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കുക എന്നതാണ് തന്റെ ശീലം എന്നും, അഭിനയത്തിൽ അതിൽക്കപ്പുറം ചിന്തിക്കാറില്ലെന്നും മുകേഷ് വ്യക്തമാക്കി.

രാഷ്ട്രീയ രംഗത്തേക്കുള്ള തന്റെ പ്രവേശനവും അതേ സമീപനത്തിലാണെന്നും, പാർട്ടി സീറ്റ് നൽകിയാൽ പിന്നീട് കാര്യങ്ങൾ നോക്കാമെന്ന നിലപാടിലാണ് താനെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യക്തിപരമായ ആഗ്രഹങ്ങളെക്കാൾ പാർട്ടി തീരുമാനങ്ങളെയാണ് പ്രാധാന്യത്തോടെ കാണുന്നതെന്നും, രാഷ്ട്രീയത്തിൽ അമിത ആകാംക്ഷയില്ലെന്നും മുകേഷ് കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ ഈ പരാമർശങ്ങൾ പാർട്ടിയിലെയും പൊതുസമൂഹത്തിലെയും ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്.